ശാസ്ത്രഞ്ജർക്കെതിരായ കേസ് നീട്ടിക്കൊണ്ട് പോവരുതെന്ന് ജി.മാധവന്‍ നായര്‍

Published : Sep 16, 2018, 05:28 PM ISTUpdated : Sep 19, 2018, 09:27 AM IST
ശാസ്ത്രഞ്ജർക്കെതിരായ കേസ് നീട്ടിക്കൊണ്ട് പോവരുതെന്ന് ജി.മാധവന്‍ നായര്‍

Synopsis

 ആന്‍ട്രിക്സ് ദേവദാസ് കേസില്‍ വാദം പോലും ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ ജി.മാധവന്‍ നായര്‍ നമ്പി നാരായണന്‍റെ കേസിനെക്കുറിച്ചും പരാമര്‍ശിക്കുകയായിരുന്നു. 

തിരുവനന്തപുരം: ശാസ്ത്രഞ്ജർക്കെതിരായ കേസുകൾ അനന്തമായി നീട്ടികൊണ്ട് പോവരുതെന്ന്   ഐഎസ്ആര്‍ഒ മുൻ ചെയർമാൻ ജി മാധവൻ നായർ. നമ്പി നാരായണന് നീതി ലഭിച്ചതിന് പിന്നാലെയാണ് ജി.മാധവന്‍ നായരുടെ പ്രതികരണം.    ആന്‍ട്രിക്സ് ദേവദാസ് കേസില്‍ വാദം പോലും ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ ജി.മാധവന്‍ നായര്‍ നമ്പി നാരായണന്‍റെ കേസിനെക്കുറിച്ചും പരാമര്‍ശിക്കുകയായിരുന്നു. മാധവന്‍ നായര്‍ ഉള്‍പ്പെട്ട കേസാണ് ആന്‍ട്രിക്സ് ദേവദാസ് കേസ്.

വര്‍ഷങ്ങളോളം നമ്പി നാരായണന് നീതി നിഷേധിക്കപ്പെട്ടു. ഇത് പാഠമാകണമെന്നാണ് ജി.മാധവന്‍ നായര്‍ പറഞ്ഞത്. ഐഎസ്ആര്‍‌ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ്, ദേവദാസ് എന്ന സ്വകാര്യ കമ്പിനിയുമായി നടത്തിയ ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു