കശ്‍മീരില്‍ സൈനിക വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചു; ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Published : Jan 31, 2018, 04:43 PM ISTUpdated : Oct 05, 2018, 12:07 AM IST
കശ്‍മീരില്‍ സൈനിക വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചു; ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Synopsis

ശ്രീനഗര്‍: കശ്‍മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റയീസ് മുഹമ്മദ് എന്നയാളാണ് മരിച്ചത്.  ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. 

ശനിയാഴ്ച മുതലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്ത് തുടങ്ങിയത്. സെന്യത്തിനു നേരെ കല്ലേറ് തുടങ്ങിയതോടെയാണ് സൈന്യം വെടിവെച്ചത്.  കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ടു പേര്‍ മരിക്കുകയും ഒന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റത്തിനാണ് രണ്ടു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി എൻ വാസവൻ വോട്ടര്‍മാര്‍ക്ക് പണം നൽകി; ആരോപണവുമായി യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ദില്ലി കലാപഗൂഢാലോചന കേസ്: ഉമർ ഖാലിദ് വീണ്ടും സുപ്രീം കോടതിയിൽ, പുനഃപരിശോധനാ ഹർജി നൽകി