വത്തക്കാ പരാമര്‍ശം; അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ കേസെടുത്തു

By Web DeskFirst Published Mar 22, 2018, 9:26 PM IST
Highlights
  • അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളജിലെ  പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ  പരാമര്‍ശം നടത്തിയ അദ്ധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്‍.

 ഫാറൂഖ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍ കിയ പരാതി പ്രകാരമാണ് കേസെടുത്തത്, കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ എളേറ്റിൽ വട്ടോളിയിലായിരുന്നു അദ്ധ്യാപകന്‍ വിവാദ പരാമര്‍ശം നടത്തിയത്.
 

click me!