കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം

Published : Oct 10, 2017, 11:25 PM ISTUpdated : Oct 05, 2018, 02:07 AM IST
കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം

Synopsis

ബാഴ്സലോണ: സ്പെയിനില്‍ നിന്ന് കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം. പ്രഖ്യാപനം ജനഹിതം അംഗീകരിച്ചുകൊണ്ടെന്ന് പ്രവിശ്യ പ്രസിഡന്‍റ് കാര്‍ലോസ് പൂജോമൊന്‍ അറിയിച്ചു. അന്തിമ  തീരുമാനം സ്‌പെയിനുമായി ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് കാറ്റലോണിയന്‍ പ്രസിഡന്‍റ് പറഞ്ഞു‍. 20 മിനുറ്റോളം നീണ്ട അഭിസംബോധനയിലാണ് പ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനക്കിടെ നടന്ന പൊലിസ് ആക്രമണത്തെ അദ്ദേഹം പ്രസംഗത്തില്‍ അപലപിച്ചു.

സ്വതന്ത്ര കാറ്റലോണിയന്‍ രാഷ്ട്രം ആവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്നിന് നടന്ന ഹിതപരിശോധന പൊലിസ് അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ 75 ശതമനം പോളിംങ് ബൂത്തുകളും തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് കറ്റാലന്‍ ജനതയുടെ വാദിച്ചിരുന്നു. ഫ്രാന്‍സിനോട് ചേര്‍ന്ന് സ്വയംഭരണ പ്രദേശമായ കിടക്കുന്ന കാറ്റലോണിയയില്‍ 80 ലക്ഷത്തോളം പേരാണ് വസിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി
വേണാട് എക്‌സ്പ്രസിൽ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി