വായ്പയെടുത്തു മുങ്ങിയ വമ്പന്‍മാരുടെ വീടിന്  മുന്നില്‍ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം

By Web DeskFirst Published Feb 9, 2017, 9:26 AM IST
Highlights

കിട്ടാക്കടം 487 കോടിയോളം രൂപ. പണം അടക്കാനുളളവരെല്ലാം വമ്പന്‍മാര്‍. വായ്പയെടുത്ത  പലരും നിയമനടപടിക്കിടെ പണം അടക്കാതെ മുങ്ങി.കാത്തലിക് സിറിയന്‍ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായതോടെയാണ് സ്വന്തം സ്ഥാപനത്തെ രക്ഷിക്കാന്‍ ബാങ്ക് ജീവനക്കാര്‍ രംഗത്തിറങ്ങിയത്.  ആദ്യപടിയായി  അമ്പത് ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശികയുളള സംസ്ഥാനത്തെ 20 ഇടപാടുകാരുടെ വീടിന് മുന്നിലായിരുന്നു വായ്മൂടി കെട്ടിയുളള നിശ്ശബ്ദ ധര്‍ണ.

എറണാകുളം പോണേക്കരയിലെ ക്ലഡ് വിന്‍ ഇന്‍ഡസ്ട്രീസിലെ സനില്‍ ജോണിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയശേഷമായിരുന്നു കൊച്ചിയിലെ ധര്‍ണ.വായ്പയടക്കൂ എന്ന പ്ലക്കാര്‍ഡുകളുമേന്തി ബാങ്കിലെ ക്ലറിക്കല്‍ ജീവനക്കാര്‍ മുതല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ വരെ സമരത്തിനിറങ്ങി.വിരമിച്ച ജീവനക്കാരും സഹകരിച്ചു.

കുടിശിക വരുത്തിയവരെല്ലാം  കാറും ആഡംബര വീടുമൊക്കെയുളള സമ്പന്നരാണ്.കുടിശിക ഇനിയും അടച്ചില്ലെങ്കില്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കാനാണ് നീക്കം.കുറെയധികം ഇടപാടുകാര്‍ നാണക്കേട് ഭയന്ന് പണം അടച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.അതിനിടെ കേരളത്തിലെ മാതൃക പിന്‍തുടര്‍ന്ന് തമിഴ്‌നാട്ടിലെ കാത്തലിക് ബാങ്ക് ജീവനക്കാും ഈ മാസം 14 ന് അവിടെ കുടിശികക്കാരുടെ വീട്ടുപടിക്കല്‍ സമരത്തിനിറങ്ങുന്നുണ്ട്

click me!