
കോട്ടയം:വെള്ളപ്പൊക്കത്തിൽ കോട്ടയത്ത് വളര്‍ത്തു മൃഗങ്ങൾക്കും ജീവഹാനി. പോത്തുകളും പശുക്കളും നഷ്ടപ്പെട്ടതോടെ ജില്ലയിലെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. കോട്ടയം കരാപ്പുഴയിൽ ഫാം ഹൗസ് നടത്തുന്ന ജ്യോതിഷിന് നാലുദിവസത്തിനിടെ നഷ്ടമായത് മൂന്ന് പോത്തിനെയും ഒരു പശുവിനെയുമാണ്. വളര്‍ത്തുമൃഗങ്ങളെ മറവു ചെയ്യാന്‍ പോലും സ്ഥലമില്ല നിലവില്‍. വെള്ളപ്പാച്ചിലില്‍ ഒഴുക്കികളയുകയാണ് ഇവര്‍.
എന്നാല്‍ പാലായിലേയും ഈരാറ്റുപേട്ടയിലേയും ഫാം ഹൗസുകളിലേക്ക് വാഹനത്തിൽ കയറ്റി കന്നുകാലികളെ സുരക്ഷിമായി എത്തിച്ചതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. ഫാം ഹൗസിലെ അലങ്കാര പുഷ്പങ്ങളും നശിച്ചു. കോട്ടയത്തെ താഴ്ന്ന സ്ഥലങ്ങളിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ജ്യോതിഷിന്‍റെ ഇതേ ദുരവസ്ഥ തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam