ബാര്‍ കോഴ അന്വേഷണം; എസ് പി സുകേശന് ക്ലീന്‍ ചിറ്റ്

Published : Jul 04, 2016, 09:44 AM ISTUpdated : Oct 05, 2018, 04:05 AM IST
ബാര്‍ കോഴ അന്വേഷണം; എസ് പി സുകേശന് ക്ലീന്‍ ചിറ്റ്

Synopsis

തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിച്ച എസ് പി സുകേശന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചീറ്റ്. കോഴ ആരോപണം ഉന്നയിച്ച ബിജു രമേശും അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനും ഗുഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ആരോപണം അന്വേഷിച്ച എസ് പി ഉണ്ണിരാജൻ റിപ്പോർട്ട് ക്രൈം മേധാവിക്ക് കൈമാറി.

ബിജു രമേശ് കോടതിയിൽ സമർപ്പിച്ച ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പരിശോധിച്ച മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ടിൽ നിന്നാണ് കേസ് അന്വേഷണം ആരംഭിക്കുന്നത്. കൂടുതൽ മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കാൻ സുകേശൻ നിർദ്ദേശിച്ചുവെന്നും എസ് പിയുടെ ഭാഗത്തുനിന്നും എല്ലാ സഹായവും ലഭിക്കുമെന്നും ബിജു രമേശ് യോഗത്തിൽ പറഞ്ഞിരുന്നുവെന്നാണ് റിപ്പോ‍ർട്ട്.

ഈ റിപ്പോർട്ടിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കാനാണ് എസ് പി ഉണ്ണിരാജനെ നിയോഗിച്ചത്. ഗൂഡാലോചന നടന്നുവെന്ന തെളിക്കാൻ രേഖകളില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ. സുകേശനും ബിജു രമേശും തമ്മിൽ നിരവധി തവണ ഫോണിലും നേരിട്ടും സംസാരിച്ചിട്ടുണ്ട്. ഒരു കേസിന്റെ കക്ഷിയോട് സംസാരിക്കുന്നതിൽ തെറ്റില്ല. അതേസമയം, ഗൂഡാലോചന നടന്നുവെന്ന് തെളിക്കാൻ തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

സുകേശന്റെയും ബിജു രമേശിന്റെയും ബാറുടമകളുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ക്രൈംമേധാവി ആഎസ്.ആനന്ദകൃഷ്ണന് കൈമാറി. ബാർ കോഴക്കേസിന്റെ അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന ആരോപണത്തിലും സുകേശനെ നേരത്തെ ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പോടാ പുല്ലേ പോലീസേ' എന്ന് വിളിയ്ക്കാൻ തക്കതായ കാരണമുണ്ടെന്ന് ശ്രീലേഖ, ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റില്ലെന്ന് പൊലീസ് ഓഫിസ് അസോസിയേഷൻ
താലിബാന്‍ വന്നപ്പോള്‍ ഓടിരക്ഷപ്പെട്ട അഫ്ഗാനികളുടെ അവസ്ഥ; കോംഗോയില്‍ പോയ്‌ക്കോ എന്ന് ട്രംപ് ഭരണകൂടം