കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍

By Web DeskFirst Published Sep 13, 2017, 5:10 PM IST
Highlights

കൊച്ചി: ഫസല്‍ വധക്കേസ് പ്രതി സിപിഎം നേതാവ്  കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ എറണാകുളം സിബിഐ കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് പൊതുചടങ്ങില്‍ പങ്കെടുത്തെന്നാണ് ആരോപണം. ഇതിനിടെ സിബിഐ നടപടിയെ വിമര്‍ശിട്ട്  പി ജയരാജനും രംഗത്തെത്തി

ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന്‍ തലശേരിയില്‍ നടന്ന സംസ്ഥാന ചടച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുത്തത്  മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസന്വേഷിച്ച സിബിഐതന്നെ എറണാകുളം സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. കാരായി രാജന്റെ നടപടി ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് എന്നാണ് ആരോപണം. 

എറണാകുളത്തിന് പുറത്തുപോയി ഇത്തരമൊരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കാരായി രാജന് അനുമതിയില്ല. ഇതില്‍ നിലവിലെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. കാരായി രാജന്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും സിബി ഐ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സിബിഐ നടപടിയെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്തെത്തി. 

ഫസല്‍ വധക്കേസിലെ വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുന്‌പോള്‍ അത് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നാണ് ജയരാജന്റെ ആരോപണം. സിനിമാ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനല്ല പോയതെന്നും അവിടെയുണ്ടായിരുന്ന അഭിഭാഷകനെ കാണാനായിരുന്നെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ കാരായി രാജന്റെ വിശദീകരണം.


 

click me!