അഞ്ചൽ രാമഭദ്രൻ വധക്കേസ്; 23 പ്രതികൾക്കും സിബിഐ കോടതിയുടെ നോട്ടീസ്

Published : Feb 25, 2019, 08:03 PM IST
അഞ്ചൽ രാമഭദ്രൻ വധക്കേസ്; 23 പ്രതികൾക്കും സിബിഐ കോടതിയുടെ നോട്ടീസ്

Synopsis

നാല് വർഷം കൊണ്ടാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായ  അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 23 പ്രതികൾക്ക് തിരുവനന്തപുരം സിബിഐ കോടതി നോട്ടീസയച്ചു. ഈ മാസം 28ന് ഹാജരാകാനാണ് നോട്ടീസ്. കേസിൽ സിപിഎമ്മിന്‍റെ ജില്ലാ നേതാക്കൾ ഉൾപ്പെടെ പ്രതികളാണ്.

നാല് വർഷം കൊണ്ടാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ ആദ്യം സമർപ്പിച്ച എഫ്ഐആറിൽ 23 പ്രതികളാണ് ഉണ്ടായിരുന്നത്. ആറാം പ്രതിയായിരുന്ന രാജീവ്, പത്താം പ്രതിയായിരുന്ന ശ്രീകുമാർ എന്നിവരെ മാപ്പു സാക്ഷികളാക്കിയിരുന്നു. അഞ്ചാം പ്രതി രമേശിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 

സിപിഎം മേഖലകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കാനും പ്രവർത്തകരെ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് കൊണ്ടുവരാനും രാമഭദ്രൻ ശ്രമിച്ചിരുന്നു. ഇതാണ്  കൊലയ്ക്ക് കാരണമായി പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു