കൃപേഷിന്‍റെ കുടുംബത്തിന് വീടൊരുക്കാൻ ഹൈബി ഈഡൻ എംഎൽഎ; ഉടൻ നിര്‍മാണം തുടങ്ങും

Published : Feb 25, 2019, 07:36 PM ISTUpdated : Feb 25, 2019, 09:18 PM IST
കൃപേഷിന്‍റെ കുടുംബത്തിന് വീടൊരുക്കാൻ ഹൈബി ഈഡൻ എംഎൽഎ; ഉടൻ നിര്‍മാണം തുടങ്ങും

Synopsis

1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ശുചിമുറികളോട് കൂടി മൂന്ന് കിടപ്പു മുറികളും ഭക്ഷണമുറിയും സ്വീകരണമുറിയും ഉൾപ്പെടെയാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ഹൈബി  വെളിപ്പെടുത്തി.

കാസർകോട്: ജില്ലയിൽ കൊല്ലപ്പെട്ട യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ കൃപേഷിന് വീടൊരുക്കാൻ തയ്യാറാണെന്ന് ഹൈബി ഈഡൻ‌ എംഎൽഎ. തന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ശുചിമുറികളോട് കൂടി മൂന്ന് കിടപ്പു മുറികളും ഭക്ഷണമുറിയും സ്വീകരണമുറിയും ഉൾപ്പെടെയാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ഹൈബി  വെളിപ്പെടുത്തി. എംഎൽഎയുടെ ഓഫീസിൽ നിന്നും ആർക്കിടെക്റ്റും സംഘവും സന്ദർശിച്ചിരുന്നു. 

കൃപേഷിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം കുടുംബത്തിന്റെ അനുമതിയോട് കൂടി ഭവന നിർമ്മാണം ആരംഭിക്കാനാണ് തീരുമാനമെന്നും ഹൈബി പറയുന്നു. ആർക്കിടെക്റ്റ് സംഘാം​ഗങ്ങൾ കൃപേഷിന്റെ വീട് സന്ദർശിച്ചതിന്റെ ചിത്രങ്ങളും ഹൈബി ഈഡൻ ഫേസ്ബുക്ക് പോസ്റ്റിൽ‌ പങ്ക് വച്ചിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം