
കൊച്ചി: ചാലക്കുടിക്കാരൻ ചങ്ങാതി സിനിമക്ക് പിന്നാലെ കലാഭവൻ മണിയുടെ മരണം കൂടുതൽ വിവാദമാകുന്നു. സിനിമയിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംവിധായകൻ വിനയനിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. സത്യം പുറത്തുകൊണ്ട് വരേണ്ടത് സിബിഐയാണെന്ന് വിനയൻ ആവശ്യപ്പെട്ടു.
കലാഭവൻ മണിയുടെ മരണത്തിൻറെ ദുരൂഹതയേറ്റുന്നതാണ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ക്ലൈമാക്സ്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംവിധായകനിൽ നിന്നും മൊഴിയെടുത്തത്. സിനിമയിൽ മണിയുടെ മരണത്തെ കുറിച്ച് പരാമർശിച്ച കാര്യങ്ങൾ ഭാവനയാണെന്നാണ് മൊഴി. പക്ഷെ മരണത്തിിൽ ദുരൂഹതയുണ്ടെന്ന് മണിയുമായി നല്ല അടുപ്പമുണ്ടായിരുന്ന വിനയൻ പറയുന്നു. മിമിക്രി കലാകാരനായ സെന്തിലാണ് സിനിമയിൽ കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam