സിബിഎസ്ഇ പരീക്ഷയില്‍ സൗദിയിലെ സ്‍കൂളുകളില്‍ ഉന്നത വിജയം

By Web DeskFirst Published May 29, 2016, 1:49 AM IST
Highlights

സിബിഎസ്ഇയുടെ പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ സൗദിയിലെ സ്‍കൂളുകളില്‍ ഉന്നത വിജയം. രണ്ടു പരീക്ഷാ സെന്റര്‍ ഉണ്ടായിരുന്ന രാജ്യത്തെ ഏക സ്‍കൂള്‍ ആയ ദമ്മാം ഇന്ത്യന്‍ സ്‍കൂളില്‍  ഇത്തവണ പരീക്ഷ എഴുതിയത്  1147 കുട്ടികളാണ്.

ഇന്ന് പ്രഖ്യാപിച്ച സിബിഎസ്ഇയുടെ പത്താം പരീക്ഷയില്‍ സൗദിയിലെ ഇന്ത്യന്‍ സ്‍കൂളുകള്‍ക്ക് മികച്ച വിജയമാണ് നേടാന്‍ കഴിഞ്ഞത്. ഒരു സ്‍കൂളില്‍ തന്നെ സിബിഎസ്ഇയുടെ രണ്ടു പരീക്ഷാ സെന്റര്‍ ഉണ്ടായിരുന്ന ഏക സ്‍കൂള്‍ ആയ ദമ്മാം ഇന്ത്യന്‍ സ്‍കൂളില്‍ ഇത്തവണ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയത് 1147 കുട്ടികളാണ്.

ദമ്മാം അല്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 53 പേരും ഉന്നത വിജയം നേടി.

സൗദിയില്‍ ഏകദേശം നാലായിരത്തോളം കുട്ടികളാണ്  ഇത്തവണ സിബിഎസ്ഇ പരീക്ഷ എഴുതിയത്.

click me!