പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറുമായി നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വ്യക്തിയാണ് കിംബർലി ഗിൽഫോയിൽ.

വാഷിങ്ടൺ: അമേരിക്കയുടെ ഗ്രീസിലെ അംബാസഡർ സ്ഥാനത്തുനിന്ന് കിംബർലി ഗിൽഫോയിൽ രാജിവെക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അംബാസഡറായി സെനറ്റ് അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടുവെന്നും, അംബാസഡറായ ശേഷം വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും ഗിൽഫോയിലിനെതിരെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറുമായി നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വ്യക്തിയാണ് കിംബർലി ഗിൽഫോയിൽ. മുൻ ഫോക്സ് ന്യൂസ് അവതാരകയുമായിരുന്നു ഇവർ.