സ്ഫോടനവും കണ്ണ് തുറപ്പിച്ചില്ല; കൊല്ലം കളക്ടറേറ്റിലെ സിസിടിവി ക്യാമറകള്‍ ഉറക്കം തുടരുന്നു

By Web DeskFirst Published Nov 2, 2016, 8:58 AM IST
Highlights

ആകെ 24 സി.സി.ടി.വി ക്യാമറകളാണ് കൊല്ലം കളക്ടേറ്റിനും പരിസരങ്ങളിലുമുള്ളത്. മലപ്പുറത്തേത് പോലെ തന്നെ കൊല്ലം കളക്ട്റ്റ് വളപ്പില്‍ തന്നെയാണ് കോടതിയും മറ്റ് ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. കൊല്ലം കളക്ട്റ്റിന് സമീപത്തെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു പഴയ ജീപ്പിനടിയിലാണ് മുമ്പ് സ്ഫോടനം നടന്നത്. ജീപ്പും പരിസരവും കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുന്ന മൂന്ന് സി.സി.ടി.വി ക്യാമകള‍്‍‍ ഈ ഭാഗത്തുണ്ടായിരുന്നു. പക്ഷേ എല്ലാം പ്രവര്‍ത്തന രഹിതമായിരുന്നു. സംഭവത്തിന് പിറ്റേദിവസം പ്രത്യേക അന്വേഷണ സംഘം കളക്ടറേറ്റിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു. പക്ഷേ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പ്രധാന തെളിവുകള്‍ ലഭിക്കാതെ അന്വേഷണ സംഘം കുഴങ്ങി. സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് അറിയാവുന്ന കളക്ട്രേറ്റിലെ ചില ജീവനക്കാരെയും അന്വേഷണം സംഘം സംശയിച്ചു. 

തുടര്‍ന്ന് കൊല്ലം കളക്ട്രേറ്റിലെ സി.സി.ടി.വി ക്യാമറകള്‍ നന്നാക്കണമെന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉയര്‍ന്നു. ഉടന്‍ നന്നാക്കുമെന്നായിരുന്നു അന്ന് മറുപടി. പക്ഷേ ഒന്നും സംഭവിച്ചില്ല. ക്യാമറകള്‍ ഇപ്പോഴും കണ്ണടച്ചിരിക്കുന്നു. കൊല്ലം കളക്ടേറ്റില്‍ ഇപ്പോഴും ആര് എന്ത് ചെയ്താലും ഒരു തെളിവും ലഭിക്കില്ല. ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കാതെ അധികൃതര്‍ നിസംഗത തുടരുന്നു.

click me!