സിറിയയില്‍ വെടിനിര്‍ത്തലുമായി റഷ്യ

By Web DeskFirst Published Feb 27, 2018, 5:55 AM IST
Highlights

സിറിയൻ തലസ്ഥാനമായ ദമാസ്കസിനടുത്തുള്ള കിഴക്കൻ ഗൗത്തയില്‍ ഇന്ന് മുതൽ ദിവസവും അഞ്ച് മണിക്കൂർ വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിൻ ഉത്തരവിട്ടു. റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ഒന്പത് മുതൽ ഉച്ചക്ക് രണ്ടുമണിവരെയാണ് ആക്രമണം നിർത്തിവയ്ക്കുക.

വിമതകേന്ദ്രമായ കിഴക്കന്‍ ഗൗത്തയില്‍ ജനങ്ങൾക്ക് വൈദ്യസഹായം എത്തിക്കാനും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനും വേണ്ടിയാണ് വെടിനിര്‍ത്തല്‍. കിഴക്കന്‍ ഗൗത്ത ഭൂമിയിലെ നരകമായി മാറുകയാണെന്നും  എത്രയും പെട്ടെന്ന് മേഖലയിൽ വെടി നിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്  ആവശ്യപ്പെട്ടു.

click me!