മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് കശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിവെപ്പ്

Web Desk |  
Published : May 19, 2018, 12:38 AM ISTUpdated : Jun 29, 2018, 04:12 PM IST
മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് കശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിവെപ്പ്

Synopsis

മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് കശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെ അതിർത്തിയിൽ വീണ്ടും പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ആർഎസ് പുര, അർണിയ സെക്ടറുകളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാനും നാല് പ്രദേശവാസികളും കൊല്ലപ്പെട്ടു. ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. 

റംസാൻ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെടിനിർത്തലിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാകിസ്ഥാൻ പ്രകോപനം. രണ്ട് ആഴ്ചക്കിടെ മൂന്നാം തവണയാണ് അതിർത്തിയിൽ പാകിസ്ഥാൻ വെടിയുതിർക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്ന് രാജീവ് ചന്ദ്രശേഖർ; തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു
രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമ്മൽ ആശുപത്രി; 'ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി'