
50 കിലോ സിമന്റ് ചാക്കിന് കേരളത്തിലെ വില 400 രൂപയാണ്. തൊട്ടടുത്ത തമിഴ്നാട്ടില്‍ വില 190ഉം കര്‍ണ്ണാടകയില്‍ 220 രൂപയുമാണ്. ചാക്കൊന്നിന് ഉദ്പാദന ചെലവ് 100 മുതല്‍ 120 രൂപ വരെയാണ്. കടത്തുകൂലി 60 രൂപ കണക്കാക്കിയാലും 50 കിലോ സിമന്റിന് 200 രൂപയിലധികം വിലവരില്ലെന്നിരിക്കെ കേരളത്തിലെ ഇരട്ടിലാഭം വന്‍കിട വ്യാപാരികളും നിര്‍മ്മാണ കമ്പനികളും തമ്മിലുള്ള ഒത്തുകളിയെന്നാണ് ആക്ഷേപം. ബില്ലിംഗ് വിലയേക്കാള്‍ കുറച്ച് സിമന്റ് വില്‍ക്കുമ്പോള്‍ യാധാര്‍ത്ഥ വില കമ്പനികള്‍ക്ക് നല്‍കണമെന്ന് മാത്രമല്ല വില്‍ക്കാത്ത വിലയുടെ നികുതി അടക്കുകയും വേണം.
അനാവശ്യ വിലക്കയറ്റവും കൃത്രിമ ക്ഷാമവും അടക്കം സിമന്റ് വിതരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വ്യവസായ മന്ത്രിയുടെ 19ന് വൈകീട്ട് യോഗം വിളിച്ചിട്ടുണ്ട്. നിര്‍മ്മാണ കമ്പനി പ്രതിനിധികളും ഡീലര്‍മാരും പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam