ആ​ഗോള രം​ഗത്ത് ഇന്ധന വില കുത്തനെ ഉയരുന്നു , ഇന്ത്യയിലെ എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിട്ട് വില പിടിച്ചുനിർത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

Published : Apr 01, 2026, 12:02 PM IST
 india cuts excise duty on petrol diesel amid iran war crude oil price surge hormuz crisis fuel price impact

Synopsis

ആ​ഗോള തലത്തിൽ ഇരട്ടിയോളം വില ഒരു മാസത്തിനിടെ വർദ്ധിച്ചിട്ടും ഇന്ത്യയില്‍ വില പിടിച്ചു നിർത്തി

ദില്ലി: ഇന്ധന വില വർദ്ധനയില്‍ ,  വിശദീകരണവുമായി പെട്രോളിയം മന്ത്രാലയം രംഗത്തി.ആ​ഗോള രം​ഗത്ത് ഇന്ധന വില കുത്തനെ ഉയരുമ്പോഴും വില പിടിച്ചു നിർത്താൻ കേന്ദ്രത്തിന് സാധിക്കുന്നു.വാണിജ്യ എൽപിജി ഉപഭോ​ഗം ആകെ ഉപഭോ​ഗത്തിന്റെ 10 ശതമാനം മാത്രമാണ്.44 ശതമാനം വരെ ഇന്ന് വില ഉയർന്നിട്ടുണ്ട്, ആ​ഗോള തലത്തിൽ 30 ശതമാനം എൽപിജി സപ്ലൈ തടസപ്പെട്ടതാണ്.​ഗാർഹിക സിലിണ്ടറിന്റെ വില മാറ്റിയിട്ടില്ല, ഉജ്വല യോജനയിലൂടെ 613 രൂപയ്ക്ക് തന്നെ ലഭിക്കും, 14.2 കിലോ സിലിണ്ടർ 913 രൂപയ്ക്കും ലഭിക്കും.എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിട്ടാണ് ഇത് ഇത്ന ടപ്പാക്കുന്നത്.പാക്കിസ്ഥാനിൽ 1046 രൂപയും, ശ്രീലങ്കയിൽ 1242 രൂപയും നേപ്പാളിൽ 1208 രൂപയുമാണ് എൽപിജി സിലിണ്ടർ വിലയെന്നും മന്ത്രാലയം അറിയിച്ചു

പ്രീമിയം പെട്രോൾ വില വർദ്ധനയേയും കേന്ദ്രം ന്യായീകരിച്ചു.പ്രീമിയം പെട്രോൾ ആകെ ഉപഭോ​ഗിുംത്തിന്റെ 5 ശതമാനം വരെ മാത്രമാണ്.സാധാരണ പെട്രോളിന്റെയും ( 94.77 രൂപ ലിറ്റർ ) ഡീസൽ ( 87.67 രൂപ ലിറ്റർ) വില മാറ്റമില്ലാതെ തുടരും.ആ​ഗോള തലത്തിൽ ഇരട്ടിയോളം വില ഒരു മാസത്തിനിടെ വർദ്ധിച്ചിട്ടും വില പിടിച്ചു നിർത്തി.മറ്റ്   രാജ്യങ്ങളിൽ 50 ശതമാനം വില ഇതിനോടകം ഉയർന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിഎംകെ സ്ഥാനാർത്ഥിക്കൊപ്പം മോർണിം​ഗ് വാക്ക് നടത്തി എം കെ സ്റ്റാലിൻ; വിജയ് നാളെ മണ്ഡലത്തിൽ പത്രിക നൽകും
വനസംരക്ഷണത്തിന് കോടികള്‍, വന്യജീവി ആക്രമണ ഇരകള്‍ക്ക് നല്‍കാന്‍ പണമില്ല: യുഡിഎഫ്