തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ ഇറുദയരാജ്, ന്യൂനപക്ഷക്ഷേമത്തിനായി എന്തും ചെയ്യുന്ന നേതാവാണെന്നും സ്റ്റാലിൻ പ്രശംസിച്ചു. ക്രിസ്ത്യൻ സംഘടനാ നേതാവ് കൂടിയായ ഇറുദയരാജ് ആണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ എം.കെ.സ്റ്റാലിന്റെ സർപ്രൈസ് മോണിംഗ് വോക്ക്. ഡിഎംകെ സ്ഥാനാർത്ഥി ഇനിഗോ ഇറുദയരാജിനൊപ്പം ആയിരുന്നു പ്രഭാതനടത്തം. ഗാന്ധിനഗർ മാർക്കറ്റിലെ ടീ ഷോപ്പിൽ നിന്ന് ചായ കുടിച്ച സ്റ്റാലിൻ നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. നാളെ മണ്ഡലത്തിൽ വിജയ് പത്രിക നൽകാനിരിക്കെ ആണ് സ്റ്റാലിന്ർറെ അപ്രതീക്ഷിത നീക്കം. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ ഇറുദയരാജ്, ന്യൂനപക്ഷക്ഷേമത്തിനായി എന്തും ചെയ്യുന്ന നേതാവാണെന്നും സ്റ്റാലിൻ പ്രശംസിച്ചു. ക്രിസ്ത്യൻ സംഘടനാ നേതാവ് കൂടിയായ ഇറുദയരാജ് ആണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ.

Add Asianetnews as a Preferred SourcegooglePreferred

വോട്ടുറപ്പിക്കാൻ! വിജയ്​യുടെ മണ്ഡലത്തിൽ പ്രഭാത നടത്തവുമായി സ്റ്റാലിൻ