തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ

By Web DeskFirst Published Mar 31, 2018, 7:41 PM IST
Highlights
  • തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ദില്ലി: തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം. കേരളത്തിൽ വേതനം 42 രൂപയാണ് കൂട്ടിയത്. 271 രൂപയാണ് പുതുക്കിയ വേതനം. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിന് 280 കോടി രൂപ കൂടി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. വേതന കുടിശ്ശിക നൽകാനാണ് തുക അനുവദിച്ചത്. നവംബർ ഡിസബർ മാസത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്‍റ്റർ ചെയ്‍തിട്ടുള്ള തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകാനാണ് 280 കോടി പതിനേഴ് ലക്ഷത്തി അറുപത്തിനാലായിരം രൂപ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

click me!