
കോഴിക്കോട്: മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്ററുകളുണ്ടാക്കിയ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം. മലയാള ടിവി–ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകൾ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് വോട്ടിങ് നടത്തിയിരുന്നു. ഈ പേജുകളുടെ ഉടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
താരങ്ങളുടെ പേജിലും വിവിധ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജിൽ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്. സംഭവത്തില്‍ മൂന്നു ജില്ലകളിലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്സോ കേസ് റജിസ്റ്റർ ചെയ്യണമെന്ന ശുപാർശയോടെ പൊലീസിനു കൈമാറി.
മൂന്ന് ജില്ലയിലായി മൂന്ന് ബാലതാരങ്ങള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം തുടങ്ങി. പ്രമുഖനടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ബാലതാരങ്ങളുടെ ചിത്രം പ്രചരിപ്പിച്ച പേജിലുണ്ട്. ഏതാനും മാസം മുൻപ് പൊലീസ് ഇടപെട്ട് പൂട്ടിയ ഫെയ്സ്ബുക്ക് പേജുകളെക്കുറിച്ചുള്ള ചർച്ചകളും പേജിൽ നടന്നിട്ടുണ്ട്. പീഡോഫീലിയയെ പിന്തുണയ്ക്കുന്നവരും ഫേസ്ബുക്ക് പേജിന് പിന്നിലുണ്ടെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam