ഭൂമിയിടപാട് ; കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

Web Desk |  
Published : Mar 12, 2018, 03:25 PM ISTUpdated : Jun 08, 2018, 05:44 PM IST
ഭൂമിയിടപാട് ; കര്‍ദിനാളിനെ ഒന്നാം  പ്രതിയാക്കി പോലീസ് കേസെടുത്തു

Synopsis

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

കൊച്ചി;സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു.   

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫാദര്‍ ജോഷി പുതുവയാണ് കേസിലെ രണ്ടാം പ്രതി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംന്പാടന്‍ മൂന്നാം പ്രതിയും ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്. 

സെന്‍ട്രല്‍ പോലീസിന് കിട്ടിയ പരാതിയില്‍ കേസെടുക്കുന്നതിനെതിരെ പോലീസ് അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന നിര്‍ദേശമാണ് എജി പോലീസിന് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, ഹൈക്കമാൻഡ് തീരുമാനം നിർണായകം