സൗദി അരാംകോയുടെ കണക്കുകള്‍ പരസ്യപ്പെടുത്തുന്നു

Published : Oct 08, 2016, 06:46 PM ISTUpdated : Oct 05, 2018, 02:39 AM IST
സൗദി അരാംകോയുടെ കണക്കുകള്‍ പരസ്യപ്പെടുത്തുന്നു

Synopsis

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാധക കമ്പനിയായ സൗദി അരാംകോയുടെ വരവ് - ചിലവ് കണക്കുകൾ പരിശോധിക്കുന്നതിന് നിക്ഷേപകർക്ക് അവരം ഒരുങ്ങുന്നു. 2018 ഓടെ കമ്പനിയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നതിന് പദ്ധതിയുണ്ട്.

ഇതിനു മുന്നോടിയായായാണ് വരവ് - ചിലവ് കണക്കുകൾ പരിശോധിക്കുന്നതിന് നിക്ഷേപകർക്ക് അവരം ഒരുക്കുന്നത്.  ആദ്യമായാണ് സൗദി അരാംകോയുടെ കണക്കുകൾ പരസ്യപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നത്.
അടുത്ത വർഷം കമ്പനി വരവ് - ചിലവ് കണക്കുകൾ പരസ്യപ്പെടുത്തും.

സൗദി അരാംകോയുടെ 5 ശതമാനം ഓഹരികൾ വിൽക്കുമെന്നു രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിലൂടെ രണ്ടു ട്രില്യൺ ഡോളറോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഐ.പി.ഒ പൂർത്തിയാകുന്നതോടെ ലോക ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയായി സൗദി അരാംകോ മാറും.

Saudi Aramco prepares to publish its accounts for first time

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്