മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രം

By Web DeskFirst Published Mar 22, 2018, 7:15 AM IST
Highlights
  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രം

ദില്ലി: കേരളത്തില്‍   സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.  ആഭ്യന്തര സുരക്ഷയ്ക്കായുള്ള പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്സ് കമ്മിറ്റിയെ , കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതാണിത്.

കേരളം തമിഴ്നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിമേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം എസ്റ്റിമേറ്റ്സ് കമ്മിറ്റിയെ അറിയിച്ചത്.   ഏഴ്  സംസ്ഥാനങ്ങളിലെ 35 ജില്ലകളില്‍ ഗുരുതരമായ മാവോയിസ്റ്റ്  ഭീഷണി നിലനില്‍ക്കുന്നു ... റോഡ്, പാലം എന്നിവയുടെ നിര്‍മാണമടക്കം വികസനപ്രവര്‍ത്തനങ്ങളെ തുരങ്കംവെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ടെന്ന്  മുരളിമനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ വാര്‍ഷിക  റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

സമൂഹമാധ്യങ്ങള്‍ വഴി യുവാക്കളെ സ്വാധീനിക്കാന്‍ െഎ.എസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ചില യുവാക്കള്‍ സിറിയയിലെത്തി െഎഎസില്‍ ചേര്‍ന്നു. െഎഎസ് ബന്ധമോ, അനുഭാവമോ ഉള്ള 67 പേരെ അറസ്റ്റുചെയ്തു .സിഖ് യുവാക്കള്‍ക്ക് പാക് ചാരസംഘടനയായ െഎഎസ്െഎ ഭീകരപരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

click me!