
തൃശൂര്‍: രാഹുൽ ഗാന്ധി സന്ദർശിച്ച ചാലക്കുടിയിലെ വിആര്‍ ക്യാന്പിലെ അന്തേവാസികളോട് ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്നതായി പരാതി. ബന്ധു വീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറാൻ നഗരസഭ അധികൃതർ നിർബന്ധിക്കുന്നുവെന്നാണ് ആരോപണം.
സർവതും നഷ്ടപ്പെട്ട് ക്യാന്പിൽ കഴിയുന്ന മുപ്പതോളം കുടുംബങ്ങളോടാണ് അധികൃതരുടെ ക്രൂരത.മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്യാന്പ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ നിരവധി പരിപാടികൾ നടക്കുന്ന കെട്ടിടം ക്യാന്പായതോടെ വരുമാനം നഷ്ടമായി.
പടിഞ്ഞാറേ ചാലക്കുടി,വെട്ടുകടവ്, കൂടപ്പുഴ എന്നീ പ്രദേശങ്ങളിലെ ആളുകളാണ് ഇവിടെയുള്ളത്. എന്നാൽ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് നഗരസഭയുടെ വിശദീകരണം. ആരും പോകേണ്ടി വരില്ലെന്നും വേണ്ടി വന്നാൽ ക്യാന്പ് മറ്റൊരിടത്തേക്ക് മാറ്റുമെന്നുമാണ് റവന്യൂ അധികൃതർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam