പ്രളയത്തില്‍ ഒഴുകിപ്പോയ ഉപജീവനം; വൈക്കത്ത് മൺപാത്ര നിർമ്മാണമേഖല തകർന്നു

By Web TeamFirst Published Sep 8, 2018, 6:35 AM IST
Highlights

കോട്ടയം: പ്രളയത്തിൽ വൈക്കത്തെ മൺപാത്ര നിർമ്മാണമേഖല പൂർണ്ണായും തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ മൺപാത്രങ്ങളും പണി സാധനങ്ങളും ഒഴുകിപ്പോയി. ഇവരുടെ വീടുകളും വെള്ളപ്പൊക്കത്തിൽ തകർന്നു.
 
കോട്ടയം: പ്രളയത്തിൽ വൈക്കത്തെ മൺപാത്ര നിർമ്മാണമേഖല പൂർണ്ണായും തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ മൺപാത്രങ്ങളും പണി സാധനങ്ങളും ഒഴുകിപ്പോയി. ഇവരുടെ വീടുകളും വെള്ളപ്പൊക്കത്തിൽ തകർന്നു.

മൺപാത്രനിർമ്മാണത്തിലുടെ ഉപജീവനം നടത്തുന്ന നിരവധി പേരെയാണ് പ്രളയം വഴിയാധാരമാക്കിയത്. പാത്രനിർമ്മാണത്തിനുള്ള ചൂള മണ്ണ് ഉണ്ടാക്കിവച്ചിരുന്ന പാത്രങ്ങൾ എല്ലാം ഒലിച്ചുപോയി. മോട്ടോറുകളും നശിച്ചു.

ഒന്നര മാസം മുൻപ് വെള്ളപ്പൊക്കമുണ്ടായപ്പോൾ പാത്രങ്ങളെല്ലാം അടുത്തുള്ള ഗോഡൗണിലേക്ക് മാറ്റിയിരുന്നു. പക്ഷെ ഇത്തവണ ഗോഡൗണിലും വെള്ളം കയറി. തുച്ഛമായ വരുമാണ് മൺപാത്രനിർമ്മാണത്തിലൂടെ കിട്ടുന്നത്. ഇത് നിലച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ പരമ്പരാഗത തൊഴിലാളികൾ.

click me!