ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ആശ്വാസമായി ദേശീയ അംഗീകാരം

Published : Sep 13, 2018, 08:29 AM ISTUpdated : Sep 19, 2018, 09:24 AM IST
ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ആശ്വാസമായി ദേശീയ അംഗീകാരം

Synopsis

പ്രളയത്തിൽ തകർന്ന ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ആശ്വാസമായി ദേശീയ അംഗീകാരം. 98.07 ശതമാനം മാർക്കോടെയാണ് ആശുപത്രി രാജ്യത്തെ മികച്ച ആതുരാലയങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും ആശുപത്രി അധികൃതർ നേട്ടം ആഘോഷിച്ചു.  

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ അംഗീകാരം മൂന്ന് വർഷത്തേക്കാണ് പ്രാബല്യത്തിലുണ്ടാവുക. ഇക്കാലയളവിൽ ഗുണമേന്മ നിലനിർത്താൻ ഒരു ബെഡിന് 10000 രൂപ വീതം ആശുപത്രിക്ക് ലഭിക്കും.  187 ബെഡ്ഡുള്ള ആശുപത്രിക്ക് കിട്ടുക 18 ലക്ഷത്തിലധികം രൂപ. കൂടുതൽ തുക കേന്ദ്ര സർക്കാരിൽ നിന്നും നേടിയെടുക്കാനും പുതിയ അംഗീകാരം സഹായിക്കും.

ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്ന NQAS  പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്.ജൂലൈ മുപ്പത് മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള തീയതികളിലാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ചത്.

മാലിന്യ നിർമ്മാജ്ജനം, അണുനശീകരണം,ജീവനക്കാരുടെ മികവ് തുടങ്ങി വിവിധ കാര്യങ്ങൾ പരിശോധിച്ചാണ് NQAS പ്രകാരം മികച്ച ആശുപത്രിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് അംഗീകാരം  സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ കത്ത് സൂപ്രണ്ടിന് ലഭിച്ചത്. കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും ആശുപത്രി ജീവനക്കാർ നേട്ടം ആഘോഷിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം