പ്രളയക്കെടുതി: വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി പലിശരഹിത വായ്പ നൽകും

Published : Sep 13, 2018, 07:55 AM ISTUpdated : Sep 19, 2018, 09:24 AM IST
പ്രളയക്കെടുതി: വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി പലിശരഹിത വായ്പ  നൽകും

Synopsis

പ്രളയക്കെടുതിയിൽ സർവ്വതും നഷ്‍ടമായവർക്ക് വീട്ടുപകരണങ്ങൾ വാങ്ങാൻ സർക്കാർ കുടുംബശ്രീ വഴി പലിശരഹിത വായ്പ  നൽകും. വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനും സർക്കാർ സഹായിക്കും. 

പ്രളയക്കെടുതിയിൽ സർവ്വതും നഷ്‍ടമായവർക്ക് വീട്ടുപകരണങ്ങൾ വാങ്ങാൻ സർക്കാർ കുടുംബശ്രീ വഴി പലിശരഹിത വായ്പ  നൽകും. വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനും സർക്കാർ സഹായിക്കും.  

പരമാവധി ഒരു ലക്ഷം രൂപ വരെയാണ് വായ്പ. കുടുംബശ്രീ യുണിറ്റുകൾ തിട്ടപ്പെടുന്ന നഷ്‍ടത്തിന്‍റെ കണക്ക്  അനുസരിച്ചായിരിക്കും വായ്പ അനുവദിക്കുക.  നാല് വർഷമാണ് വായ്പയുടെ തിരിച്ചടവ്.  പ്രളയബാധിത മേഖലകളിലെ കുടുംബശ്രീ കൂട്ടായ്മകൾ അർഹരെ കണ്ടെത്താൻ ശനി ഞായർ ദിവസങ്ങളിൽ  യോഗം  ചേരും.

ഉൽപന്നങ്ങൾക്ക് 50ശതമാനമെങ്കിലും ഡിസ്കൗണ്ട് നൽകുന്ന കന്പനികളിൽ നിന്ന് നേരിട്ട് വീട്ടുപകരണങ്ങൾ വാങ്ങാനാണ് തീരുമാനം. ഇതിനായി ഈ മാസം അവസാനം  ജില്ലാ തലത്തിൽ സർക്കാർ നേരിട്ട്  മേളകൾ നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും