സര്‍ക്കാരിന്‍റെ അവയവദാന പദ്ധതി എങ്ങുമെത്തിയില്ല; അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത് 2179 പേര്‍

Published : Nov 27, 2018, 09:47 AM ISTUpdated : Nov 27, 2018, 02:08 PM IST
സര്‍ക്കാരിന്‍റെ അവയവദാന പദ്ധതി എങ്ങുമെത്തിയില്ല; അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്  2179 പേര്‍

Synopsis

ജിവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതി എങ്ങുമെത്തിയില്ല. അതേസമയം ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവ ദാനം സ്വകാര്യ മേഖലയില്‍ യഥേഷ്ടം നടക്കുന്നുമുണ്ട്.

തിരുവനന്തപുരം: ജിവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതി എങ്ങുമെത്തിയില്ല. ഉത്തരവിറങ്ങിയെങ്കിലും സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് സര്‍ക്കാരിൻറെ വിശദീകരണം. അതേസമയം മരണാനന്തര അവയവദാനവും സ്തംഭനാവസ്ഥയിലായതോടെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെ നിലച്ചിരിക്കുകയാണ് . 

വൃക്ക കാത്ത് 1756 പേര്‍ , കരൾ പകുത്ത് കിട്ടാൻ 375പേര്‍ ഹൃദയമേറ്റുവാങ്ങാൻ 36 പേര്‍ , കൈകള്‍ക്കായി 9പേരും പാൻക്രിയാസിനായി 3പേരും . ഇങ്ങനെ 2179 പേരാണ് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത് .  2012 മുതല്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കനുസരിച്ച് ഇങ്ങനെ കാത്തിരിരുന്നവരില്‍ 773പേര്‍ മരിച്ചു . ഇതിനു പരിഹാരമായാണ് ജീവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനം പ്രോല്‍സാഹിപ്പിക്കാൻ സര്‍ക്കാ‍ർ തീരുമാനിച്ചത് . 

ഇതിനായി അവയവദാനത്തിന് തയാറുള്ളവരെ കണ്ടെത്താൻ സര്‍ക്കാര്‍ പരസ്യം നല്‍കാൻ തീരുമാനിച്ചു. ഇടനിലക്കാരെ ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനമെടുത്തത്.  എന്നാല്‍ ഒന്നും നടപ്പായില്ല. അതേസമയം ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവ ദാനം സ്വകാര്യ മേഖലയില്‍ യഥേഷ്ടം നടക്കുന്നുമുണ്ട്.

ഇതിനിടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളും സംശയങ്ങളും കേസുകളും ഉയര്‍ന്നത്. ഇതോടെ മരണാനന്തര അവയവ ദാനവും കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 6പേരില്‍ നിന്നായി 22 അവയവയങ്ങള്‍ മാത്രമാണ് മാറ്റിവച്ചത് .   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി