
കാസര്‍ഗോഡ്: ''സാര്‍ അങ്ങ് ഞങ്ങടെ നാടിന്റെ മന്ത്രിയാണ്. അങ്ങാണ് ഞങ്ങടെ ദൈവം. അങ്ങയുടെ മുന്നിലല്ലാതെ ഞങ്ങള്‍ ആരുടെ മുന്നില്‍ പോകും '' കാസര്‍കോട് കളക്ട്രേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സെല്‍ യോഗത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുന്നില്‍ ദുരിത ബാധിതയും എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവും കൂടിയായ പള്ളിക്കരയിലെ കെ.ചന്ദ്രവതി പൊട്ടിത്തെറിച്ചു.
വര്‍ഷങ്ങളായി ചേരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് പള്ളിക്കരയിലെ കെ.ചന്ദ്രവതി സെല്‍ യോഗത്തില്‍ മന്ത്രിക്കു മുന്നില്‍ പരാതിയുടെ കെട്ടഴിച്ചത്. കളക്ട്രേറ്റിനുമുന്നില്‍ രാവിലെ തന്നെ എത്തിയ ചന്ദ്രമതി രാഷ്ട്രീയക്കാര്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. യോഗം നടക്കുന്നതിനിടെ രണ്ടുമൂന്നുതവണ വാതില്‍ തള്ളിത്തുറക്കാനും ശ്രമിച്ചു.
ഒടുവില്‍ പ്രതിഷേധക്കാരെ ഹാളിനകത്തേയ്ക്ക് വിളിച്ചപ്പോഴാണ് ചന്ദ്രമതി തന്റെ ദുരിതകഥ കേള്‍പ്പിച്ചത്. തന്റെ മകളെ പെരിയ ബഡ്സ് സ്‌കൂളില്‍ അയക്കുന്നതുകൊണ്ടാണ് തനിക്കിവിടെ വരാന്‍ പറ്റിയത്. മകളെയും കൂട്ടിയാണ് വന്നിരുന്നതെങ്കില്‍ മന്ത്രി സംസാരിക്കുന്ന മൈക്ക് പോലും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അത്രയധികം മാനസികവിഭ്രാന്തിയുള്ള കുട്ടിയെ പോറ്റുന്ന ഒരമ്മയാണ് താന്‍ എന്നും ചന്ദ്രമതി പറഞ്ഞു.
''ദുരിതബാധിതരുടെ ബാങ്ക് വായ്പ തള്ളുമെന്ന് പറഞ്ഞ് എനിക്ക് ലിസ്റ്റ് വന്നിരുന്നു. എന്റെ 21,000ത്തിന്റെ 35,000ത്തിന്റെയും 38,000ത്തിന്റെയും വായ്പകള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞതിനാല്‍ ഇതു ബാങ്കില്‍ അറിയിച്ചിരുന്നു '' - ചന്ദ്രമതി അറിയിച്ചു.
ബാങ്കുകാര്‍ കഴിഞ്ഞ 31നു ജപ്തി ചെയ്യുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച ഞാനിപ്പോള്‍ ജപ്തി ഭീഷണിയിലാണ്. വായ്പ എഴുതിത്തള്ളില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് പലിശയെങ്കിലും അടച്ചേനെയെന്നും പറഞ്ഞ് അവര്‍ വിങ്ങിപ്പൊട്ടി. ദുരിതബാധിതര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും നിങ്ങളുടെ വേദന എത്ര ആഴത്തിലുള്ളതാണെന്ന് തങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും പറഞ്ഞാണ് മന്ത്രി ഇവരെ ആശ്വസിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam