മലയാളി കഴിക്കുന്ന 26 ഇനം പച്ചക്കറികള്‍ മാത്രം വിഷരഹിതം

Published : Feb 08, 2018, 06:38 PM ISTUpdated : Oct 04, 2018, 08:13 PM IST
മലയാളി കഴിക്കുന്ന 26 ഇനം പച്ചക്കറികള്‍ മാത്രം വിഷരഹിതം

Synopsis

തിരുവനന്തപുരം: മലയാളി കടയില്‍ നിന്ന് വാങ്ങികഴിക്കുന്ന ഇരുപത്തിയാറ് പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. 2013 മുതല്‍ 2017വരെ വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ 4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിഷാംശം ഇല്ലാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്

കുമ്പളം, മത്തന്‍, പച്ചമാങ്ങ, ചൗചൗ, പീച്ചങ്ങ, ബ്രോക്കോളി, കാച്ചില്‍, ചേന, ഗ്രീന്‍ പീസ്, ഉരുളക്കിഴങ്ങ്, സവാള, ബുഷ് ബീന്‍സ്, മധുരക്കിഴങ്ങ്, വാഴക്കൂമ്പ്, മരച്ചീനി,ശീമചക്ക

കൂര്‍ക്ക, ലറ്റിയൂസ് , ചതുരപ്പയറ്, നേന്ത്രപ്പഴം, സുക്കിനി, ടര്‍ണിപ്പ്, ലീക്ക്, ഉള്ളിപ്പൂവ്, ചൈനീസ് കാബേജ്

ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 % വിഷാംശം കണ്ടെത്തി. പയറാണ് രണ്ടാം സ്ഥാനത്ത്. 45 % ആണ് വിഷത്തിന്റെ അളവ്. കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. 

വിഷാംശം കണ്ടെത്തിയ പച്ചക്കറികള്‍

പുതിന ഇല- വിഷാംശം 62% ,പയര്‍- 45 %, കാപ്‌സിക്കം- 42%, മല്ലിയില- 26%, കാപ്‌സിക്കം (ചുവപ്പ്)- 25% , ബജിമുളക്- 20%, ബീറ്റ് റൂട്ട്- 18% , കാബേജ്- 18%
കറിവേപ്പില- 17%, പച്ചമുളക്- 16%, കോളിഫ്‌ലവര്‍- 16%, കാരറ്റ്- 15%, സാമ്പാര്‍മുളക്- 13%, ചുവപ്പ് ചീര- 12%, അമരയ്ക്ക- 12%

കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്‌പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. 2013 ല്‍ ആരംഭിച്ച പരിശോധന 2017 ലാണ് അവസാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'