ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിന് സമര്‍പ്പിക്കും

Published : Sep 20, 2017, 09:48 AM ISTUpdated : Oct 05, 2018, 12:27 AM IST
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിന് സമര്‍പ്പിക്കും

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ  കുറ്റപത്രം അടുത്ത മാസം ഏഴിന് സമർപ്പിക്കും. ഗൂഡാലോചന, കൂട്ട ബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്. കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുമെന്ന് കോടതിയെ അറിയിക്കും.

ദിലീപ് അറസ്റ്റിലായിട്ട് ഒക്ടോബർ എട്ടിന് 90 ദിവസം തികയും.  മുമ്പേ ഒക്ടോബർ 7 ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. കൂട്ടബലാൽസംഗം, ഗൂഡാലോചന തുടങ്ങി പത്തോളം കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോർട്ടിലുണ്ടാക.ദിലീപിനൊപ്പം നേരത്തെ അറസ്റ്റിലായ രണ്ട് അഭിഭാഷകരെ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് മറ്റു ചില നിർണായക നീക്കങ്ങളും പൊലീസ് ആലോചിക്കുന്നുണ്ട്. രണ്ടാം ഘട്ട കുറ്റപത്രം നൽകിയാലും അന്വേഷണം തുടരാനാണ് തീരുമാനം. ഇക്കാര്യം കുറ്റപത്രത്തിൽ ഉണ്ടാകും. കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി, അപകടത്തിൽപെട്ട 5 പേരിൽ 4 പേരും മരിച്ചു
379 വർഷത്തിന് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും ആദ്യ അറസ്റ്റ്, അതും എപ്സ്റ്റീൻ ഫയൽസിൽ