ഹിറ്റ്​ലർ ഒപ്പിട്ട ഈ ആത്മകഥയുടെ വില കേട്ടാൽ നിങ്ങള്‍ ഞെട്ടും

Published : Sep 20, 2017, 09:19 AM ISTUpdated : Oct 04, 2018, 11:52 PM IST
ഹിറ്റ്​ലർ ഒപ്പിട്ട  ഈ ആത്മകഥയുടെ വില കേട്ടാൽ നിങ്ങള്‍ ഞെട്ടും

Synopsis

ഹിറ്റ്​ലർ ഒപ്പിട്ട അദ്ദേഹത്തിന്‍റെ സ്വന്തം ആത്മകഥ വാങ്ങാന്‍  ഇനി കഴിയില്ല.  അത് ലേലത്തില്‍ വിറ്റുപോയി. എത്ര രൂപയ്ക്കാണെന്നല്ലേ... വിലകേട്ടാല്‍ ആരും ഞെട്ടും. മെയിൻ കാഫി​ന്‍റെ അദ്ദേഹം ഒപ്പിട്ട പകർപ്പ്​ വിറ്റുപോയത്​ 13000  യു.എസ് ഡോളറിനാണ്. ഏകദേശം ഒമ്പത് ലക്ഷം രൂപ.

ഇംഗ്ലണ്ടിൽ നടന്ന ലേലത്തിലാണ്​ മെയിൻ കാംഫി​ന്‍റെ അത്യപൂർവ പകർപ്പ്​ വൻതുകക്ക്​ ലേലത്തിൽ പോയത്​. 1930കളിൽ മ്യൂണിച്ചിൽ ഹിറ്റ്​ലറെ സന്ദർശിച്ച ഇംഗ്ലീഷ്​ എഴുത്തുകാരനായ പീറ്റർ കാഡഗോണിന്​ സമ്മാനിച്ചതായിരുന്നു കൈയൊപ്പ്​ ചാർത്തിയ ആത്​മകഥ.

1935ൽ പ്രസിദ്ധീകരിച്ച പതിപ്പി​ന്‍റെ ആദ്യ പേജിലാണ്​ ഹിറ്റ്​ലറുടെ കൈയൊപ്പുള്ളത്​. കാര്യങ്ങൾ രേഖപ്പെടുത്തിവെക്കുന്നതിൽ വൈമുഖ്യമുണ്ടായിരുന്ന ആൾ ആയിരുന്നു ലോകം കണ്ട വലിയ ഏകാധിപതികളിൽ ഒരാളായ ഹിറ്റ്​ലർ എന്നതിനാൽ കൈയൊപ്പുള്ള ആത്മകഥക്ക്​ മൂല്യമേറെയാണ്​.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യെലഹങ്കയിൽ കൈയേറിയത് ബം​ദേശികളും മലയാളികളും, വീട് നൽകുന്നത് കേരളത്തിന്റെ ​ഗൂഢാലോചന'; പുനരധിവാസത്തെ എതിർത്ത് ബിജെപി
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം