ഉ​ത്ത​ര കൊ​റി​യ​യെ പൂ​ർ​ണ​മാ​യി നശിപ്പിക്കാന്‍ മ​ടി​ക്കി​ല്ലെ​ന്ന്​ ട്രം​പ്

Published : Sep 20, 2017, 08:48 AM ISTUpdated : Oct 05, 2018, 03:51 AM IST
ഉ​ത്ത​ര കൊ​റി​യ​യെ പൂ​ർ​ണ​മാ​യി നശിപ്പിക്കാന്‍ മ​ടി​ക്കി​ല്ലെ​ന്ന്​ ട്രം​പ്

Synopsis

ന്യൂ​യോ​ർ​ക്ക്​: ആ​ണ​വ പ​രീ​ക്ഷ​ണ ഭീ​ഷ​ണി​യു​മാ​യി മു​ന്നോ​ട്ടു​ പോ​യാ​ൽ ഉ​ത്ത​ര കൊ​റി​യ​യെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡൊണ​ൾ​ഡ്​ ട്രം​പ്. യു. എ​ൻ പൊ​തു​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ ട്രം​പ്​ ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം ​യു എന്‍ പൊതുസഭയില്‍ ട്രംപിന്‍റെ ആദ്യ പ്രസംഗമായിരുന്നു ഇത്.

ഉ​ത്ത​ര​ െകാ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നി​നെ മി​സൈ​ൽ മാ​ൻ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച ട്രം​പ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ന​ട​പ​ടി​ക​ൾ ആ​ത്​​മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്തും നേ​രി​ടാ​നു​ള്ള ക​രു​ത്ത്​ അ​മേ​രി​ക്ക​ക്കു​ണ്ട്. ത​ങ്ങ​ൾ സം​ഘ​ർ​ഷം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സൗ​ഹൃ​ദ​മാ​ണ്​ ത​ങ്ങ​ൾ​ക്ക്​ താ​ൽ​പ​ര്യം. പ​ക്ഷേ, ലോ​ക​ത്തി​നാ​കെ ഭീ​ഷ​ണി​യാ​കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഉ​ത്ത​ര കൊ​റി​യ മു​ന്നോ​ട്ടു​പോ​യാ​ൽ ത​ങ്ങ​ൾ​ക്ക്​ വേ​റെ മാ​ർ​ഗ​മു​ണ്ടാ​വി​ല്ല. ഉ​ത്ത​ര കൊ​റി​യ​യു​ടെ സ​മ്പൂ​ർ​ണ നാ​ശ​മാ​യി​രി​ക്കും ഫ​ലം. അ​ത്​ വേ​ണ്ടി​വ​രി​ല്ലെ​ന്ന്​ പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും ട്രം​പ്​ വ്യ​ക്​​ത​മാ​ക്കി.

വടക്കന്‍ കൊറിയക്കെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവേചനരഹിതമായ മിസൈല്‍ പരീക്ഷണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയെയാണ് അമേരിക്ക നിലപാട് അറിയിച്ചത്.

തുടരെ മിസൈല്‍ പരീക്ഷണ നടപടികളുമായി മുന്നോട്ടുപോകുന്ന വടക്കന്‍ കൊറിയക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് അമേരിക്ക യുഎനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ യുഎന്നിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഈ നിലപാട് തുടര്‍ന്നാല്‍ വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹെയ്ലി രംഗത്തെത്തിയത്. പരിഹാരം കണ്ടെത്താന്‍ യുഎന്‍ പരാജയപ്പെടുന്ന പക്ഷം യുക്തമായ തീരുമാനമെടുക്കാന്‍ പെന്റഗണ്‍ നിര്‍ബ്ബന്ധിതമാവുമെന്ന് ഹെയ്‌ലി യുഎന്നിനെ അറിയിച്ചു.

ഡോണള്‍ഡ് ട്രംപ്, ദക്ഷിണ കൊറിയന്‍ പ്രസിന്റുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അമേരിക്ക യുഎന്നില്‍ നിലപാട് കടുപ്പിച്ചത്. വടക്കന്‍ കൊറിയക്കെതിരെ സഹകരണം ശക്തമാക്കാന്‍ ഇരു കൂട്ടരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ചര്‍ച്ചക്ക്  ശേഷം കിം ജോഗ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വടക്കന്‍ കൊറിയ വാതക അറയായി മാറി കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്ററും വടക്കന്‍ കൊറിയക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇനി കാഴ്ചക്കാരായി നില്‍ക്കാന്‍ പറ്റില്ലെന്നായിരുന്നു സൈനിക നടപടി സാധ്യത തള്ളാതെ മക്മാസ്റ്ററുടെ വിശദീകരണം.

അതേസമയം ഒ​ബാ​മ​യു​ടെ കാ​ല​ത്തു​ണ്ടാ​ക്കി​യ ഇ​റാ​ൻ-​യു.​എ​സ്​ ആ​ണ​വ​ക​രാറിനെതിരെയും ട്രംപ് തന്‍റെ പ്രസംഗത്തില്‍ ആഞ്ഞടിച്ചു. ഈ കരാര്‍ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെന്നും അ​ക്ര​മ​വും തീ​വ്ര​വാ​ദ​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ്​ ഇ​റാ​നെന്നും ട്രംപ് ആരോപിച്ചു. സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ച്ച നേ​രി​ടു​ന്ന ഇ​ത്ത​രം രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്​ അ​ബ​ദ്ധ​മാ​ണ്. ന​ശീ​ക​ര​ണം തു​ട​രു​ന്ന​തി​ൽ​നി​ന്ന്​ ഇ​റാ​നെ പി​ന്തി​രി​പ്പി​ക്കാ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യോ​ടൊ​പ്പം നി​ൽ​ക്ക​ണം. തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണമെന്നും ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദം അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നുവെന്നും ട്രംപ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍, അജിതാ ബീഗം അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം