മുംബൈയില്‍ തകര്‍ന്ന് വീണത് തകരാറിനെതുടര്‍ന്ന് വിറ്റൊഴിവാക്കിയ വിമാനം

Web Desk |  
Published : Jun 28, 2018, 03:50 PM ISTUpdated : Oct 02, 2018, 06:50 AM IST
മുംബൈയില്‍ തകര്‍ന്ന് വീണത് തകരാറിനെതുടര്‍ന്ന് വിറ്റൊഴിവാക്കിയ വിമാനം

Synopsis

ഘാട്കോപറിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നു വീണത് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നാണ് വിമാനം യുവൈ ഏവിയേഷന്‍ കമ്പനി വാങ്ങിയത്

മുംബൈ: മുംബൈയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് 5 പേർ മരിച്ചു. ഘാട്കോപറിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നുവീണത്. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. യു വൈ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.

തകരാറുകളെ തുടർന്ന് പറക്കൽ യോഗ്യത നഷ്ടപ്പെട്ട വിമാനം ഉത്തർപ്രദേശ് സർക്കാർ വിറ്റൊഴിവാക്കുകയായിരുന്നു.  യുപി സർക്കാരിൽ നിന്നാണ് നിലവിലെ ഉടമകളായ യുവൈ കമ്പനി വിമാനം വാങ്ങിയത്. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനായിരുന്നു തീരുമാനം.  അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള പരീക്ഷണപ്പറക്കലിനിടെയാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്. രണ്ട് പൈലറ്റുമാരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ നാലുപേരും കൊല്ലപ്പെട്ടു. ഇവർക്ക് പുറമെ വിമാനം തകർന്നുവീണ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടു. 

ഘാട്കോപറിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. സമീപത്തുള്ള ആളുകളെ അഗ്നിശമനാ സേന ഒഴിപ്പിച്ചത് അപകടത്തിന്റെ തോത് കുറച്ചു. തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് ‍.കിങ് എയര്‍ സി 90 വിഭാഗത്തിലെ വിമാനമാണ് തകര്‍ന്നത്. സംഭവത്തില്‍ ഡി.ജി.സി.എ യോട് അന്വേഷണം നടത്താൻ നിർദേശിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ജുഹുവില്‍ നിന്നായിരുന്നു പരീക്ഷണ പറക്കല്‍ ആരംഭിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം