വലയില്‍ പെട്ട ആമയുടെ മുകളില്‍ നിന്ന് സെല്‍ഫി; ആമയെ രക്ഷപ്പെടുത്തി നാട്ടുകാരന്‍

Web Desk |  
Published : Jun 28, 2018, 03:36 PM ISTUpdated : Oct 02, 2018, 06:47 AM IST
വലയില്‍ പെട്ട ആമയുടെ മുകളില്‍ നിന്ന് സെല്‍ഫി; ആമയെ രക്ഷപ്പെടുത്തി നാട്ടുകാരന്‍

Synopsis

വലയില്‍ പെട്ടത് വംശനാശം സംഭവിച്ച വര്‍ഗത്തിലെ ആമ

ബാന്ദ്ര: അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയ അപൂര്‍വ്വയിനം ആമയുടെ മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുകയായിരുന്നു രണ്ടുപേര്‍. ജോഗിംഗ് കഴിഞ്ഞ് മടങ്ങും വഴിയാണ് ദാദറില്‍ കച്ചവടം ചെയ്യുന്ന ആശിഷ് പിംഗ്ലെ ഈ കാഴ്ച കാണുന്നത്. അനങ്ങുന്ന എന്തോ ഒന്നിന് മുകളില്‍ കയറി നിന്നാണ് സെല്‍ഫിയെടുക്കുന്നതെന്ന് മനസ്സിലായ ആശിഷ് അവരുടെ അടുത്തേക്ക് ചെന്നു. വലയില്‍ കുടുങ്ങിയ ആമയാണെന്നറിഞ്ഞതോട രോഷാകുലനായ ആശിഷ് അവരോട് കയര്‍ത്തു. 

പ്രശ്‌നമാകുമെന്ന് മനസ്സിലായതോടെ ആമയേയും കൊണ്ട് സ്ഥലം വിടാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ആശിഷ് ഉടന്‍ തന്നെ പൊലീസിലും മൃഗസ്‌നേഹികളുടെ സംഘടനയിലും വിവരമറിയിച്ചു. വിവരമറിഞ്ഞ് എല്ലാവരും എത്തുമ്പോള്‍ കടപ്പുറത്ത് വലിയ വീപ്പയില്‍ വെള്ളം നിറച്ച് അതില്‍ ആമയെ ഇട്ടിരിക്കുന്നതാണ് കണ്ടത്. വംശനാശം നേരിടുന്ന വര്‍ഗത്തില്‍ പെട്ട അപൂര്‍വ്വയിനം ആമയാണിതെന്ന് പിന്നീടാണ് മനസ്സിലായത്. തുടര്‍ന്ന് വലയറുത്ത് ആമയെ പുറത്തെടുത്ത് കടലിലേക്ക് വിട്ടു. ആമയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. 

വല മുറിച്ച് ആമയെ പുറത്തെടുക്കുന്നതു മുതല്‍ കടലിലേക്ക് ഇറക്കിവിടുന്നത് വരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യമെടുക്കാനും ഇവര്‍ മറന്നില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി