ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Published : Sep 27, 2018, 04:33 PM ISTUpdated : Sep 27, 2018, 06:06 PM IST
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Synopsis

മെഡല്‍ ജേതാക്കളെ അവരുടെ വിദ്യാഭ്യാസയോഗ്യതക്ക് അനുയോജ്യമായി സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 മലയാളി താരങ്ങളാണ് ഏഷ്യാന്‍ ഗെയിംസില്‍ മെഡല്‍ നേടിയത്‍. 

തിരുവനന്തപുരം:ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്നും ജോലിയില്ലാത്തവര്‍ക്ക് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയിംസില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് 20 ലക്ഷം രൂപയും വെള്ളിക്ക് 15 ലക്ഷം രൂപയും വെങ്കലത്തിന് 10 ലക്ഷം രൂപയും നല്‍കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മെഡല്‍ ജേതാക്കളെ അവരുടെ വിദ്യാഭ്യാസയോഗ്യതക്ക് അനുയോജ്യമായി സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 മലയാളി താരങ്ങളാണ് ഏഷ്യാന്‍ ഗെയിംസില്‍ മെഡല്‍ നേടിയത്‍. 

പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം വിശദമായ വിലയിരുത്തല്‍ മന്ത്രിസഭ ഉപസമിതി യോഗം നടത്തി, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടന്നുവരികയാണെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏകോപനത്തിന് വിവിധ തലങ്ങളിലുള്ള മേല്‍നോട്ട സമിതിയെ നിയമിക്കുമെന്നും മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പ്രളയദുരിത മേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നൽകും. ഉപജീവനോപാധികൾ നഷ്ടമായവർക്ക് പ്രത്യേക പാക്കേജ് നല്‍കും. പദ്ധതികളുടെ ഏകോപനം ആസൂത്രണ ബോർഡിനായിരിക്കും. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം എന്നിവ വീണ്ടും സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്; കുമരകത്ത് എപി ഗോപി പ്രസിഡൻ്റ്
സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കുമരകത്ത് ബിജെപി-യുഡിഎഫ് സഖ്യം, ചിലയിടങ്ങളിൽ മാറ്റിവെച്ചു