പ്രളയാനന്തരം ഉപജീവനം ഇല്ലാതായവര്‍ക്ക് പ്രത്യേക പാക്കേജ്, മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

By Web TeamFirst Published Sep 27, 2018, 4:54 PM IST
Highlights

ബ്രൂവറി അഴിമതിയാരോപണത്തിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടിയും നല്‍കി. കാശ് വാങ്ങുന്നത് ഞങ്ങളുടെ ശീലമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഫിലിം ഫെസ്റ്റിവലിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി വിലയിരുത്തല്‍ മന്ത്രിസഭ ഉപസമിതി യോഗം നടത്തിതായും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഏകോപനത്തിന് വിവിധ തലങ്ങളിലുള്ള മേല്‍നോട്ട സമിതിയെ നിയമിക്കും. മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

പ്രളയദുരിത മേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നൽകും. ഉപജീവനോപാധികൾ നഷ്ടമായവർക്ക് പ്രത്യേക പാക്കേജ് നല്‍കും. പദ്ധതികളുടെ ഏകോപനം ആസൂത്രണ ബോർഡിനായിരിക്കും. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം എന്നിവ വീണ്ടും സജീവമാക്കും.  ബിഷപ്പിനെതിരായ കേസിൽ പൊലീസ് പൊലീസിന്‍റെ സമയമാണ് എടുത്തത്. ബ്രൂവറി അഴിമതിയാരോപണത്തിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കാശ് വാങ്ങുന്നത് ഞങ്ങളുടെ ശീലമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഫിലിം ഫെസ്റ്റിവലിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!