കാലവര്‍ഷക്കെടുതി വിലയിരത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി

WEB DESK |  
Published : Jul 18, 2018, 06:14 PM ISTUpdated : Oct 02, 2018, 04:24 AM IST
കാലവര്‍ഷക്കെടുതി വിലയിരത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി

Synopsis

ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘത്തെകൂടി അയക്കണമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം:കേരളത്തിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളം ആവശ്യപ്പെട്ടാല്‍ കേന്ദ്രസംഘത്തെ അയക്കാമെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. അതേസമയം ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘത്തെകൂടി അയക്കണമെന്ന് റവന്യു മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രസംഘത്തെ ഉടനെ കേരളത്തിലേക്ക് അയക്കും. കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. സംസ്ഥാന ആവശ്യപ്പെടുകയാണെങ്കിൽ ദുരന്തനിവാരണസേനയേയും കേരളത്തിലേക്ക് അയാക്കമെന്നാണ് രാജ്നാഥ് സിംഗ് കോൺ​ഗ്രസ് എംപിമാർക്ക് ഉറപ്പുനല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹില്‍ ഹൈവേ റണ്‍; മിലിന്ദ് സോമന്‍ ഓടിയത് 20കിലോമീറ്റർ ദൂരം, കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു
കൊല്ലത്ത് ബിജെപി നേതാവിന്റെ മകനെ ആർഎസ്എസുകാർ മർദിച്ച കേസ്; 15 പ്രതികളെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്