
ചെങ്ങന്നൂർ: 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായർ ( ലഭിച്ച വോട്ട് : 52880- സിപിഎം ) 7983 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ (ലഭിച്ച വോട്ട് : 67303, ഭൂരിപക്ഷം : 20956 ) മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നത്.
മാന്നാർ പഞ്ചായത്ത്
വോട്ടെണ്ണലിന്‍റെ ആദ്യ റൌണ്ടില്‍ തന്നെ മാന്നാർ പഞ്ചായത്തിലെ 14 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1591 വോട്ടിന്‍റെ ലീഡ് നേടിയ സജി ചെറിയാന്‍ ആത്മവിശ്വാസത്തിലായിരുന്നു. വിജയം പ്രവചിച്ച് സജി ചെറിയാന്‍ തന്നെ രാവിലെ ഓമ്പത് മണിയായപ്പോഴേക്കും രംഗത്തെത്തി. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ മാന്നാറില്‍ 440 വോട്ടിനാണ് സജി ചെറിയാന്‍ ആദ്യം ലീഡ് ചെയ്തിരുന്നത്. 440 ല്‍ നിന്ന് 2629 വോട്ടിന്‍റെ ലീഡിലേക്ക് ഉയർന്നപ്പോള്‍ തന്നെ സജി ചെറിയാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മാന്നാറിന്‍റെ ലീഡ് മണ്ഡലത്തില്‍ ആദ്യാവസാനം ലീഡ് നിലനിർത്താന്‍ സജി ചെറിയാനെ സഹായിച്ചു.
മാന്നാറിലെ 13 ബൂത്തുകളിലും കെ.കെ.രാമചന്ദ്രന്‍ പിന്നിട്ട് നിന്നിരുന്നിടത്ത് ആദ്യമേതന്നെ സജി ചെറിയാന് മുന്നിലെത്താന്‍ കഴിഞ്ഞിരുന്നു. ഹിന്ദു വോട്ട് മേഖലയില്‍ തന്‍റെ പിന്തുണ കൂടിയിട്ടുണ്ട്. ഇത് തുടരുകയേ ഉള്ളൂ. ബിജെപിയുടെ വോട്ട് താഴുന്നു. ബൂത്ത് നമ്പർ ഒന്നില്‍ 115 വോട്ട് ലഭിക്കുമെന്നായിരുന്നു കണക്കുക്കൂട്ടിയത് എന്നാല്‍ 90 വോട്ടുമാത്രമേ ബിജെപിക്ക് കിട്ടിയിട്ടൊള്ളൂ... ബിജെപി കോണ്‍ഗ്രസിനെ സഹായിച്ചുവെന്ന് സംശയിക്കുന്നു. എങ്കിലും വിജയം ഉറപ്പിക്കുന്നു. സജി ചെറിയാന്‍ മാധ്യമങ്ങളോടായി പറഞ്ഞു. മാന്നാർ പഞ്ചായത്തിലെ 14 ലെ 13 മൂന്നും സജിചെറിയാന്. കോണ്‍ഗ്രസും ബിജെപിയും പിന്നില്‍.
പാണ്ടനാട് പഞ്ചായത്ത്
2016 ല്‍ യുഡിഎഫ് സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥ് പരാജയപ്പെട്ടപ്പോഴും യുഡിഎഫിനൊപ്പം നിന്ന പഞ്ചായത്തായിരുന്നു പാണ്ടനാട്. 288 വോട്ടിന്‍റെ ലീഡായിരുന്നു അന്ന് യുഡിഎഫിന് ലഭിച്ചിരുന്നത്. പാണ്ടനാട് 26 -ാം ബൂത്തില്‍ 436 വോട്ടിന്‍റെ ലീഡ് നേടിയ വാർഡില്‍ പോലും കോണ്‍ഗ്രസ് ദയനീയമായി പിന്നിലാകുന്നു. പാണ്ടനാട് പഞ്ചായത്തിലെ 13 ബൂത്തും സജി ചെറിയാന്‍ പിടിച്ചടക്കുന്നു. പാണ്ടനാട് പഞ്ചായത്തില്‍ 548 വോട്ട് ലീഡ് നേടി സജി ചെറിയാന്‍ വീണ്ടും കരുത്ത് തെളിയിക്കുന്നു.
തിരുവന്‍വണ്ടൂർ പഞ്ചായത്ത്
2016 ല്‍ എന്‍ഡിഎ സ്ഥാനാർത്ഥി ശ്രീധരന്‍പിള്ളയ്ക്ക് 9 വോട്ടിന് ലീഡ് നല്കിയ പഞ്ചായത്തായിരുന്നു തിരുവണ്ടൂർ. ബിജെപി കേന്ദ്രമെന്നറിയപ്പെടുന്ന തിരുവന്‍വണ്ടൂരിലും സജി ചെറിയാന്‍ മുന്നില്‍ തന്നെ. തിരുവന്‍വണ്ടൂരില്‍ സജി ചെറിയാന് 10 വോട്ടിന്‍റെ ലീഡ് മാത്രം. തിരുവന്‍വണ്ടൂരില്‍ പത്തില്‍ ഒമ്പത് വാർഡിലും സജി ചെറിയാന്‍ മുന്നില്‍. ചരിത്രത്തിലാദ്യമായി തിരുവന്‍വണ്ടൂരില്‍ എല്‍ഡിഎഫ് ലീഡ് നേടുന്നു. തിരുവന്‍ണ്ടൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത്. കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍ണ്ടൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്.
മൂന്ന് പഞ്ചായത്തിലെ വോട്ടെണ്ണിക്കഴിയുമ്പോഴേക്കും 4012 വോട്ടിന്‍റെ ലീഡ് നേടി സജി ചെറിയാന്‍. കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ സിപിഎമ്മിന് മറിച്ചുവെന്ന ആരോപണവുമായി അഡ്വ.ശ്രീധരന്‍പിള്ള രംഗത്തെത്തുന്നു. തോല്‍വി പാർട്ടി പരിശോധിക്കട്ടെയെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഡി. വിജയകുമാര്‍. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയെന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്‍റെയും ലക്ഷ്യം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപി-സിപിഎം സഖ്യമെന്നും വിജയകുമാറിന്‍റെ ആരോപണം.
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി
2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥ് ചെങ്ങന്നൂർ നഗരസഭയില്‍ 401 വോട്ട് ലീഡ് നേടിയിരുന്നു. എന്നാല്‍ സജി ചെറിയാന്‍റെ മുന്നേറ്റത്തില്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് 753 വോട്ടിന്‍റെ ലീഡാണ് നേടിയത്. ഇതോടെ സജി ചെറിയാന്‍ 5167 വോട്ടിന് മുന്നില്‍. പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഈ വിജയം ആവർത്തിക്കുമെന്ന് സജി ചെറിയാന്‍ അഭിപ്രായപ്പെടുന്നു. ചെങ്ങന്നൂരിലെ എല്ലാ പ്രവർത്തകരും സ്ഥാനാർത്ഥിയെന്ന നിലയില്‍ പ്രവർത്തിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും സജി ചെറിയാന്‍. മണ്ർലത്തില്‍ 420 കോടിയുടെ വികസനം തന്ന ജി.സുധാകരന്‍, തോമസ് ഐസക്ക് എന്നിവരുടെ സഹായവും വിജയത്തിന് സഹായിച്ചുവെന്നും സജി ചെറിയാന്‍. എന്നെ ഇത്രപേർ സ്നേഹിക്കുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്. അതില്‍ സന്തോഷമുണ്ട്. മണി സാറിന്‍റെ വോട്ടും എല്‍ഡിഎഫിനൊപ്പമായിരുന്നു. മാണി സാറിന്‍റെ മനസ് എല്‍ഡിഎഫിനൊപ്പമെന്നും സജി ചെറിയാന്‍.
വിജയം മതനിരപേക്ഷതയ്ക്കൊപ്പമായിരുന്നെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റർ. മുളക്കുഴ എണ്ണിത്തീരുമ്പോഴേക്കും എല്‍ഡിഎഫിന്‍റെ വിജയം കുതിച്ചുയരും. മാധ്യമങ്ങള്‍ സ്വയം തിരുത്തേണ്ടിയിരിക്കുന്നു. വോട്ടർമാർ എല്‍ഡിഎഫിനെപ്പമെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റർ. വോട്ടെണ്ണെല്‍ ആറാം റൌണ്ടിലേക്ക് കടക്കുന്നു. 6154 വോട്ടിന്‍റെ ലീഡ് നേടി എല്‍ഡിഎഫ്.
മുളക്കുഴ പഞ്ചായത്ത്
മുളക്കുഴ പഞ്ചായത്തില്‍ വോട്ടെണ്ണുമ്പോള്‍ അനിഷേധ്യമായ സംഖ്യയിലേക്ക് എല്‍ഡിഎഫ് ലീഡ് ഉയരുന്നു. മുളക്കുഴ എല്‍ഡിഎഫിന്‍റെ സ്വാധീന സ്ഥലമാണ്. മുൂളക്കുഴയില്‍ 3637 വോട്ടിന്‍റെ ലീഡ് നേടി സജി ചെറിയാന്‍. സജി ചെറിയാന്‍റെ നാടുകൂടിയാണ് മുളക്കുഴ. മുഴക്കുഴയില്‍ എല്‍ഡിഎഫിന് 8661, കോണ്‍ഗസിന് 5024, ബിജെപിക്ക് 3369 വോട്ട്.
സംസ്ഥാന സർക്കാർ അധികാര ദുർവിനിയോഗം നടത്തിയും പണം ഒഴുക്കിയുമാണ് എല്‍ഡിഎഫ് വിജയിക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍. കോണ്‍ഗ്രസ് പാർട്ടി കേഡർ സ്വഭാവമുള്ള പാർട്ടിയല്ല. അധികാര ദുർവിനിയോഗം നടത്തിയെന്നും വിജയകുമാർ.
എല്‍ഡിഎഫ് ലീഡ് 7000 കടക്കുന്നു
ആല പഞ്ചായത്ത്
2016 ല്‍ എല്‍ഡിഎഫിനൊപ്പം നിന്ന പഞ്ചായത്താണ് ആല. ആലയിലെ വോട്ടുകള്‍ എണ്ണികഴിയുമ്പോഴേക്കും 8000 കടന്ന് എല്‍ഡിഎഫ് ലീഡ്. ക്രൈസ്തവ മേഖലകളില്‍ എല്‍ഡിഎഫിന് ശക്തമായ സ്വാധീനം നേടാന്‍ കഴിയുന്നു. ചെങ്ങന്നൂർ നഗരസഭയില്‍ ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് കരുത്തേകുന്നു. ആല പഞ്ചായത്തില്‍ 866 വോട്ടിന്‍റെ ലീഡമായി സജി ചെറിയാന്‍ മുന്നില്‍.
16000 ന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റർ അഭിപ്രായപ്പെടുന്നു.
ബിജെപിയുടെ പരാജയം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശക്തനല്ലയെന്ന് അഭിപ്രയപ്പെട്ടിരുന്നു. തിരുവന്‍ണ്ടൂരില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യം ഭരിക്കുന്ന പഞ്ചായത്താണ് എങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചുവെന്നും ശ്രീധരന്‍പിള്ള. ബിഡിജെഎസ്, ബിജെപിക്ക് വോട്ട് കുറയ്ക്കണമെന്ന നിർദ്ദേശം നല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 10,357 വോട്ടിന്‍റെ ലീഡ്. സർക്കാറിനനുകൂലമായ തരംഗമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്റെ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിത്. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന പ്രതിപക്ഷ പ്രചാരണത്തെ അതിജീവിച്ചുവെന്നും വൈക്കം വിശ്വന്‍. സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല. പച്ചയായ വർഗ്ഗീയതയാണ് ചെങ്ങന്നൂരില്‍ പ്രതിഫലിച്ചതെന്നും ചെന്നിത്തല പറഞ്ഞു. അപ്രതീക്ഷിത ഫലമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മാണി യുഡിഎഫില്‍ വന്നിട്ട് എന്തായെന്ന് വി.എസ്.അച്യുതാനന്ദന്‍.
പുലിയൂർ പഞ്ചായത്ത്
പുലിയൂർ പഞ്ചായത്തില്‍ 637 വോട്ട് നേടി സജി ചെറിയാന്‍. യുഡിഎഫ് പരാജയത്തിന് കനത്ത തിരിച്ചടി നല്‍കിയ പഞ്ചായത്തായി പുലിയൂർ. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഡി.വിജയകുമാറിന്‍റെ പഞ്ചായത്തായ പുലിയൂരില്‍ 4,266 വേട്ട് സജി ചെറിയാന്‍ നേടിയപ്പോള്‍ ഡി.വിജയകുമാറിന് ലഭിച്ചത് 3,629 വോട്ട് മാത്രം. ബിജെപിക്ക് 2117 വോട്ടും ലഭിച്ചു.
വോട്ടെണ്ണല്‍ പത്താം റൌണ്ടിലേക്ക് കടന്നപ്പോഴേക്കും 11,834 വോട്ടിന് മുന്നില്‍ സജി ചെറിയാന്‍.
ബുധന്നൂർ / ചെറിയനാട് പഞ്ചായത്തുകള്‍
ചെറിയനാടും വെണ്‍മണിയിലും കൂടി കഴിഞ്ഞ തവണ 1900 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇതാണ് ഇത്തവണ രണ്ട് പഞ്ചായത്തും കൂടി 5131 വോട്ടിന്‍റെ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്നത്. ഇതില്‍ ബുധന്നൂരില്‍ 2646 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് നേടിയപ്പോള്‍ ചെറിയനാട് 2485 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിന് ലഭിച്ചത്.
ചെന്നിത്തല പഞ്ചായത്ത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാടായ ചെന്നിത്തല പഞ്ചായത്തില്‍ 2353 വോട്ടിന്‍റെ ലീഡ് നേടി സജി ചെറിയാന്‍. ചെന്നിത്തലയില്‍ കഴിഞ്ഞ തവണ 1063 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിനുണ്ടായിരുന്നു. ഇതാണ് ഇത്തവണ 2353 വോട്ടിന്‍റെ ലീഡിലേക്ക് ഉയർന്നത്.
വെണ്‍മണി പഞ്ചായത്ത്
വെണ്‍മണി പഞ്ചായത്തില്‍ 3203 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന്
2016 ല്‍ ചെങ്ങന്നൂർ നഗരസഭയിലും പണ്ടനാടുമായിരുന്നു യുഡിഎഫിന് ലീഡുണ്ടായിരുന്ന സ്ഥലങ്ങള്‍. ഇവരണ്ടും ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നു. പോസ്റ്റല്‍ വോട്ടില്‍ 40 ല്‍ 40 നേടി സജി ചെറിയാന്‍. സർവീസ് വോട്ടില്‍ 4 എണ്ണല്‍ 2 എണ്ണം എല്‍ഡിഎഫിന് ഒന്ന് ബിജെപിക്ക് ഒന്ന് അസാധു. മറ്റ് സ്ഥാനാർത്ഥികളില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായ സ്വാമി സുഖാകാശ് സരസ്വതി 800 വോട്ട് നേടി. നോട്ട 728 വോട്ട് നേടി അഞ്ചാം സ്ഥാനത്ത്. ആറാമതായി എഎപി സ്ഥാനാർത്ഥി രാജീവ് പള്ളത്ത് 368 വോട്ട് നേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam