
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്വതന്ത്രരിൽ ചിലർ ഇന്നുതന്നെ നാമ നിർദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂർ ആർഡിഒ ഓഫീസിൽ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമാകുന്നത്. ഈ മാസം പത്തുവരെ പത്രിക നൽകാം.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമർപ്പണ സമയം. യു ഡി എഫ് സ്ഥാനാർഥി ഡി വിജയകമാറും ബിജെപി സ്ഥാനാർഥി പിഎസ് ശ്രീധരൻ പിള്ളയും ഏഴിന് പത്രിക നൽകും. ഒൻപതിനാണ് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പത്രികാസമർപ്പണം.
പതിനൊന്നിനാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. 14 വരെ നോമിനേഷനുകൾ പിൻവലിക്കാം. പത്രികാ സമർപ്പണ സമയം ഒരു സ്ഥാനാർഥിക്കൊപ്പം നാലു പേർ മാത്രമേ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam