
ആലപ്പുഴ: ചെങ്ങന്നൂരിൽ ഇപ്പോൾ ഉത്ഘാടനമാമാങ്കമാണ്. വികസനപ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമായി മുന്നണികൾ മുന്നേറുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ചെങ്ങന്നൂർ മണ്ഡലത്തിൽ വികസനപോരാട്ടം നടത്തുന്നത് സംസ്ഥാന സർക്കാരാണ്.
ശബരിമല ഇടത്താവളത്തിന് 10 കോടി, ഓരോ പഞ്ചായത്തിലേയും സ്കൂളുകൾക്ക് പ്രത്യേകസഹായം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ് , റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനവുമായി മന്ത്രിമാർ മണ്ഡലത്തിലെത്തുന്നു. എന്നാല്‍ ഇത് പ്രതിപക്ഷപാർട്ടികൾ പ്രചാരണം ആയുധമാക്കുകയാണ്
കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുപയോഗിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പ്രത്യേക തുക അനുവദിച്ചതെന്ന് ബിജെപി പ്രചരിപ്പിക്കുമ്പോൾ കോടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമമാണിതെന്നാണ് കോൺഗ്രസിന്റെ ചെറുത്ത് നിൽപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam