ഷൊർണൂരിൽ ചെന്നൈ മംഗലാപുരം ട്രെയിൻ പാളം തെറ്റി; തെന്നി മാറിയത് രണ്ട് ബോഗികൾ

By Web TeamFirst Published Feb 26, 2019, 7:42 AM IST
Highlights

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രൊയിനിന്‍റെ ബോഗികൾ തെന്നി മാറിയത്. എഞ്ചിനും ചരക്ക് സാധനങ്ങൾ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്

ഷൊർണൂർ: ചെന്നൈ മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നി മാറിയത്. ആളപായമൊന്നുമില്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിനിന്‍റെ ബോഗികൾ തെന്നി മാറിയത്. യാത്രക്കാരുള്ള ഭാഗമല്ല പാളം തെറ്റിയത്. എഞ്ചിനും ചരക്ക് സാധനങ്ങൾ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്. 

തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ട് മണിക്കൂറിനകം തകാരാർ പരിഹരിച്ച് ഗതാതതം പുനരാരംഭിക്കുമെന്ന് രെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർ പരിഭ്രാന്തരായി പുറത്തിറങ്ങിയിരുന്നു. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് നിന്നാണ് പാളം തെറ്റിയത് എന്നുള്ളത് കൊണ്ട് ആളുകൾ സ്റ്റേഷനിലേക്ക് കയറിയിരിക്കുകയാണ്.

click me!