പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; വിദ്യാര്‍ഥിനിയെ നടുറോടില്‍ കുത്തിക്കൊന്നു

Web Desk |  
Published : Mar 09, 2018, 08:28 PM ISTUpdated : Jun 08, 2018, 05:51 PM IST
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; വിദ്യാര്‍ഥിനിയെ നടുറോടില്‍ കുത്തിക്കൊന്നു

Synopsis

പ്രണയത്തില്‍ നിന്ന് പിന്മാറി;  വിദ്യാര്‍ഥിനിയെ നടുറോടില്‍ കുത്തിക്കൊന്നു 

ചെന്നൈ: കെ കെ നഗർ മീനാക്ഷികോളേജിലെ ബി കോം വിദ്യാർത്ഥിനിയായ അശ്വിനിയാണ് കൊല്ലപ്പെട്ടത്. അശ്വിനിയെ കുത്തിയ മധുരവയല്‍ സ്വദേശി അഴകേശനെ നാട്ടുകാർ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. പിന്നീട് അശ്വിനി പ്രണയത്തില്‍ നിന്നും പിന്മാറുകയും ,അഴകേശനെതിരെ മധുരവയല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഇതാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ്  പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോളേജ് വിട്ട് വരികയായിരുന്ന അശ്വിനിയെ പ്രതി റോഡരികില്‍ വച്ച് അക്രമിക്കുകയായിരുന്നു.

ആശുപത്രിയിലെത്തും മുൻപേ അശ്വിനി മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച അഴകേശനെ നാട്ടുകാർ പിടികൂടുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തില്‍ പരിക്കേറ്റ  അഴകേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'