നടി മീനാക്ഷിയെ പ്രശംസിച്ച് മന്ത്രി വിഎൻ വാസവൻ. അഭിപ്രായങ്ങൾ സ്വതന്ത്രമായി തുറന്നുപറയുന്ന മീനാക്ഷി പുതുതലമുറക്ക് പ്രതീക്ഷ നൽകുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു സ്വകാര്യ പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്ത ശേഷമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
തിരുവനന്തപുരം: ഒരു സിനിമാതാരമെന്ന പരിധിയിൽ ഒതുങ്ങാതെ, തന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ ആരോഗ്യകരമായ ചർച്ചകൾക്ക് വഴിവയ്ക്കുന്ന വ്യക്തിത്വമാണ് മീനാക്ഷിയെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇത്തരത്തിലുള്ള നിലപാടുകളും, ധൈര്യവും, പുലർത്തുന്നവർ പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നുവെന്നും മന്ത്രി. കടുത്തുരുത്തിയിലെ ഒരു സ്വകാര്യ പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്ത ശേഷം മീനാക്ഷി അനൂപിനോടൊപ്പമുള്ള ചിത്രവും മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. മീനാക്ഷിയെ ചേർത്തു പിടിച്ചു കൊണ്ടുള്ള പടമാണ് പങ്കുവച്ചിരിക്കുന്നത്.
മന്ത്രിയുടേ ഫേസ്ബുക്ക് പോസ്റ്റ്:
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'"""അഭിപ്രായ വ്യത്യാസമില്ല """
ഒരു സിനിമാതാരമെന്ന പരിധിയിൽ ഒതുങ്ങാതെ, തന്റെ ചിന്തകളും അഭിപ്രായങ്ങളും സ്വതന്ത്രമായി തുറന്നുപറയുകയും, അവയെ സോഷ്യൽ മീഡിയയിലൂടെ ആരോഗ്യകരമായ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മീനാക്ഷി. ഇത്തരത്തിലുള്ള നിലപാടുകളും, ധൈര്യവും, പുലർത്തുന്നവർ പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്ന മുഖങ്ങളാണെന്നതിൽ സംശയമില്ല.
കടുത്തുരുത്തിയിലെ ഒരു സ്വകാര്യ പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തപ്പോൾ...'- മന്ത്രി വി എൻ വാസവൻ.


