
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാൻ പറ്റുന്ന ആചാരങ്ങൾ അല്ല ശബരിമലയിലേത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ശബരിമലയില്‍ വിശ്വാസികളുടെ ആശങ്കയും ഭയവും ആളിക്കത്തിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതമെന്നും വിശ്വസിക്കളോടുള്ള യുദ്ധ പ്രഖ്യാപനവുമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വിശ്വാസികൾക്ക് മേലുള്ള കടന്നാക്രമണം മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേർന്നതല്ല. അങ്ങാടിയിൽ തോറ്റ തിനു അമ്മയോട് എന്നത് പോലെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം. മുഖ്യമന്ത്രി മനപൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ദേവസ്വം ബോർഡ് വരുതിയ്ക്ക് വരുന്നില്ല എന്നത് കണ്ടു കൊണ്ടാണ് അവർക്ക് എതിരെ തിരിഞ്ഞത്. രോഷം തന്ത്രിയുടെ മേൽ പ്രയോഗിക്കുന്നു. ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രി ആണെന്ന് സുപ്രീം കോടതി വരെ പറഞ്ഞു. ആചാരങ്ങളിലും പൂജാ കാര്യങ്ങളിലും തന്ത്രി ആണ് അവസാന വാക്ക് എന്നു ദേവസ്വം ബോർഡ് നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞുട്ടിണ്ട്. മുണ്ടിന്‍റെ കൊന്തലയിൽ താക്കോൽ കെട്ടി നടക്കേണ്ട ഉത്തരവാദിത്വം മാത്രം അല്ല തന്ത്രിയ്ക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
കോടതി വിധി വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഒന്നും സർക്കാർ ചെയ്തില്ല. കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ വലിയ ധൃതി കാണിച്ചു. മുഖ്യമന്ത്രി വർഗീയ ധ്രുവീകരണതിനു ശ്രമിക്കുന്നു. ആർഎസ്എസിനും ബിജെപിയ്ക്കും ഉള്ള ഗൂഢ അജണ്ട നടപ്പാക്കാൻ മുഖ്യമന്ത്രി സഹായിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam