സിപിഎമ്മിന്‍റേത് വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനം ; പി കെ ശശി വിഷയത്തില്‍ ചെന്നിത്തല

By Web TeamFirst Published Dec 16, 2018, 6:43 PM IST
Highlights

അതേസമയം ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംസ്ഥാന  കമ്മിറ്റിയുടെ നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ലൈംഗിക പീഡന പരാതിയെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ നടപടി ഉണ്ടായത്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാന സമിതിയുമാണ് അന്ന് തീരുമാനമെടുത്തത്.

തിരുവനന്തപുരം: പി കെ ശശി വിഷയത്തിൽ വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലെ പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎമ്മിന് വനിതകളുടെ ആത്മാഭിമാനത്തിനായി മതിൽ സൃഷ്ടിക്കാൻ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു.

click me!