
തിരുവനന്തപുരം: കെ.സി.വേണുഗോപാലിൻ്റെ ജനസമ്മതിയെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ രാഷ്ട്രീയ മാന്യതയില്ലാതെ അപഹസിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ കെ.സി.വേണുഗോപാൽ കേരളത്തിൽ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നാണ് ഗോവിന്ദൻ പറഞ്ഞത്. കേരളത്തിൽ മാത്രം എപ്പോഴും പ്രവർത്തിക്കുന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബിക്കു നേരെയുള്ള പരോക്ഷ വിമർശനം കൂടിയാണി്തെന്നും .ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു
പയ്യന്നൂർ എന്ന കമ്യൂണിസ്റ്റ് കോട്ടയിൽ ജനിച്ച വേണുഗോപാൽ മറ്റൊരു കോട്ടയായി കരുതപ്പെടുന്ന ആലപ്പുഴയിൽ മൂന്നുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്സഭയിലേക്കും ജയിച്ചതു മുതൽ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടാണ്.
കെ. കരുണാകരനും എ.കെ. ആൻ്റണിക്കും ശേഷം ദേശീയ തലത്തിൽ ശ്രദ്ധേയനായ കെ.സി.വേണുഗോപാലിൻ്റെ രാഷ്ട്രീയ തട്ടകം കേരളം തന്നെയാണ്. ആഴ്ചയിൽ രണ്ടു ദിവസം അദ്ദേഹം കേരളത്തിലോ ആലപ്പുഴയിലോ വർഷങ്ങളായി പതിവായി ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam