'അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദം' നിലമ്പൂരിൽ സിപിഎമ്മിനായി പ്രചരണം നടത്തുന്ന സാഹിത്യകാരന്മാര്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ്

Published : Jun 13, 2025, 10:30 AM IST
Nilambur campaign

Synopsis

നിലമ്പൂരിൽ സിപിഎമ്മിനുവേണ്ടി പ്രചരണത്തിനിറങ്ങിയ സാഹിത്യകാരന്മാര്‍ ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണയുള്ളവര്‍

തിരുവനന്തപുരം: നിലമ്പൂരിൽ സി.പി.എം സ്ഥാനാർത്ഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങിയ മിക്ക സാഹിത്യകാരന്മാരും ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണയുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. നിലമ്പൂരിൽ പുലി ഇറങ്ങിയതിനേക്കാൾ വലിയ വാർത്താ പ്രാധാന്യമാണ് ചില മൂന്നാം കിട സാഹിത്യകാരന്മാർക്ക് പ്രമുഖ മാധ്യമങ്ങൾ നൽകുന്നത്. പാർട്ടിയുടെയും സർക്കാരിന്‍റേയും  സഹായത്തോടെ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും സാംസ്കാരിക സ്ഥാപനങ്ങളിൽ ഭാരവാഹിത്വം നേടുകയും ചെയ്തവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു 

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ജനജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒമ്പതു വർഷമായി മൗനം ഭജിച്ചവരാണ് നിലമ്പൂരിൽ രാഷ്ട്രീയചുടല നൃത്തം നടത്തുന്നത്. രണ്ടു സിനിമകൾക്ക് ദേശീയ ഉദ്ഗ്രഥനത്തിനുള്ള ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ മികച്ച സാംസ്കാരിക പ്രവർത്തകനായ ആര്യാടൻ ഷൗക്കത്തിനെ എതിർക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച ഈ കപട ബുദ്ധിജീവികൾക്കു യാതൊരു മടിയുമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ