
തിരുവനന്തപുരം: കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണം..വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണ്. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാൻ രാഹുലുമായി ബന്ധപ്പെട്ടവർ നീക്കം തുടങ്ങി, ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന, നാളെത്തന്നെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്,
രാഹുലിനേ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറി.യിച്ചു.എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണ് ഉചിതം.രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കി.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.എഐസിസിയുടെ അംഗീകാരത്തോടുകൂടിയാണ് പുറത്താക്കിയത്.നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി